മാസപ്പടിക്കേസിലൂടെ കേന്ദ്ര ഏജന്‍സികളുടെ ലക്ഷ്യം മകളല്ല താനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.അതുകൊണ്ടാണ് മകളുടെ പേര് എഴുതാതെ മുഖ്യമന്ത്രിയുടെ മകള്‍ എന്ന് അന്വേഷണ ഏജന്‍സികള്‍ പരാമര്‍ശിച്ചിരിക്കുന്നത്. ബിനീഷിനെതിരെ കേസ് വന്നപ്പോള്‍ അതില്‍ കോടിയേരി ബാലകൃഷ്ണനെതിരെ ആരോപണം ഉണ്ടായിരുന്നില്ല. എന്നാല്‍ ഇവിടെ തന്നെ നേരിട്ട് ലക്ഷ്യമിടുള്ല നീക്കമാണ്. അത് മനസിലാക്കിയാണ് പാര്‍ട്ടി ഈ വിധം പ്രതികരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സേവനത്തിന് നല്‍കിയതാണ് തുകയെന്ന് മകളും സിഎംആര്‍എല്‍ കമ്പനിയും പലതവണ വ്യക്തമാക്കിയതാണ്. സിഎംആര്‍എല്‍ നല്കിയ പണത്തിന്റെ ജിഎസ്ടിയും ആദായ നികുതിയും അടച്ചതിന്റെ രേഖകളുമുണ്ട്. മാധ്യമങ്ങളൊന്നും മകളുടെ കമ്പനി ആദായ നികുതി അടച്ചതിന്റെയും ജിഎസ്ടി അടച്ചതിന്റെയും കണക്കുകള്‍ പറയുന്നില്ല. നിങ്ങള്‍ക്ക് വേണ്ടത് എന്റെ ചോരയാണ്. അത് അത്ര വേഗം കിട്ടുമെന്ന് നിങ്ങളാരും കരുതേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.



വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.