ഭാരതാംബ വിവാദത്തില്‍ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി മന്ത്രി വി ശിവന്‍കുട്ടി. വിദ്യാർത്ഥികളോടുള്ള സമീപനത്തില്‍ മതേതരത്വം പ്രധാനമാണെന്ന് മന്ത്രി പറഞ്ഞു. രാജ്ഭവനിൽ നടന്ന പരിപാടിയിൽ നിന്നും ഇറങ്ങിപ്പോയത് വ്യക്തിപരമായല്ല. ഭരണഘടനയോടുള്ള കൂറ് കൊണ്ടാണ് അങ്ങനെ ചെയ്തതെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.
സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് പരിപാടിയില്‍ നിന്ന് ഇറങ്ങി വന്നത് ഭരണഘടന സംരക്ഷിക്കാനാണ് എന്നാണ് മന്ത്രിയുടെ അവകാശവാദം. സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് മത ചിഹ്നങ്ങള്‍ പാടില്ലാത്ത ഓര്‍ഗനൈസേഷനാണ്. വിദ്യാർത്ഥികളോടുള്ള സമീപനത്തില്‍ മതേതരത്വം പ്രധാനമാണെന്നും ഇറങ്ങിപ്പോക്ക് വ്യക്തിപരമല്ല, ഭരണഘടനയോടുള്ള കൂറ് കൊണ്ടാണെന്നും മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു.
”എബിവിപി കരിങ്കൊടി കാണിച്ചത് രാജ് ഭവന്‍ നിര്‍ദേശം പാലിച്ചാണ്. സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് പരിപാടി നടത്താനുള്ള അനുമതി തേടിയത് രാജ് ഭവനില്‍ നിന്ന്. ഞാന്‍ സമ്മതം നല്‍കി. പരിപാടി ദിവസം എനിക്ക് വായനാദിനം പരിപാടി ഉണ്ടായിരുന്നു. അല്പം താമസിച്ചാണ് ഞാന്‍ എത്തിയത്. പോയപ്പോള്‍ ഒരു സ്ത്രീ കാവി കൊടി പിടിച്ചിരിക്കുന്നതാണ് കണ്ടത്”- മന്ത്രി പറഞ്ഞു.
കോട്ടയം മെഡിക്കൽ കോളജ് അപകടത്തിൽ രക്ഷാപ്രവർത്തനം വൈകിയിട്ടില്ല ; കളക്ടർ അന്തിമ റിപ്പോർട്ട് സമർപ്പിച്ചു
ഇഷ്ടപ്പെട്ട ചിഹ്നങ്ങള്‍ വെക്കാനുള്ള സ്ഥലമല്ല ഔദ്യോഗിക വസതികള്‍. ഗവര്‍ണര്‍ക്ക് എന്ത് അധികരമാനുള്ളത്. മഹാത്മാഗാന്ധിയുടെ പടമാണെങ്കില്‍ മനസിലാക്കാം ഒരു വനിതയുടെ പടവും ആര്‍എസ്എസിന്റെ കോടിയും വെച്ചാല്‍ അംഗീകരിക്കാൻ കഴിയില്ല. അഹങ്കാരത്തോടെ തുടരാനാണ് ഭാവമെങ്കില്‍ അംഗീകരിക്കില്ല. ഭാരതാംബ സങ്കല്‍പ്പമുണ്ടെങ്കില്‍ ഞങ്ങള്‍ ഇങ്ക്വിലാബും വിളിക്കുന്നു. ആര്‍എസ്എസ് ന്റെ പതാക ഉയര്‍ത്താന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നും മന്ത്രി പറഞ്ഞു.
അതേസമയം കോഴിക്കോട് മന്ത്രി ശിവൻകുട്ടിക്കെതിരെയുള്ള യുവമോർച്ചയുടെ കരിങ്കൊടി പ്രതിഷേധം കയ്യാങ്കളിയിൽ കലാശിച്ചു. തളിയിൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു മന്ത്രി. യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിക്കാൻ ശ്രമിച്ചതോതെ അവിടെ ഉണ്ടായിരുന്ന എസ്എഫ്ഐ പ്രവർത്തകർ തടയുകയായിരുന്നു.
തുടർന്ന് പോലീസ് എത്തി ഇരുകൂട്ടരെയും പിടിച്ചു മാറ്റി. യുവമോർച്ച പ്രവർത്തകരെ സ്ഥലത്ത് നിന്നും കസ്റ്റഡിയിലെടുത്ത് നീക്കി. യുവമോർച്ച പ്രവർത്തകരെ പിടിച്ച് വച്ച് പോലീസ് എസ്എഫ്ഐക്കാർക്ക് തല്ലാൻ ഇട്ടു കൊടുത്തുവെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തി


വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.