തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയ പ്രതിസന്ധിയിൽ ഡോ. ഹാരിസ് ചിറക്കൽ നടത്തിയ വെളിപ്പെടുത്തലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ആരോഗ്യ വകുപ്പിനെ രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം വിമർശിച്ചത്. പ്രതിസന്ധി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മാത്രമല്ല കേരളത്തിൽ എല്ലായിടത്തുമുണ്ടെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
പിആർ ഏജൻസികളെയും തല്ലാതെയും ഉപയോഗിച്ച് പ്രചരിപ്പിക്കുന്ന നരേറ്റീവ് അല്ല കേരളത്തിലെ നിലവിലെ ആരോഗ്യമേഖല. സംസ്ഥാനത്തെ ആരോഗ്യ മേഖല ആകെ തകർന്നിരിക്കുകയാണ് എന്ന് സതീശൻ കുറ്റപ്പെടുത്തി. കേരളത്തിലെ ആരോഗ്യരംഗം വെൻ്റിലേറ്ററിലാണ്. പ്രതിപക്ഷത്തിൻ്റെ നേതൃത്വത്തിൽ ഹെൽത്ത് കമ്മിഷൻ രൂപികരിക്കുമെന്നും ഹെൽത്ത് കോൺക്ലേവ് നടത്തുമെന്നും അറിയിച്ചു. പ്രതിപക്ഷം വിഷയം ഗൗരവതരമായിട്ടാണ് കാണുന്നത്. ആരോഗ്യ വിദഗ്ധർ അടക്കമുള്ളവർ ഹെൽത്ത് കമ്മിഷൻ്റെ ഭാഗമാകുമെന്നും സതീശൻ വ്യക്തമാക്കി.
എന്ത് വിഷയം ഉണ്ടായാലും റിപ്പോർട്ട് തേടും എന്നാണ് ആരോഗ്യ മന്ത്രി പറയുന്നത്. രോഗികളുടെ എണ്ണം കൂടിയെന്ന് പറഞ്ഞ് ന്യായീകരിക്കാൻ ശ്രമിക്കുന്നു. അതിനായി പതിനഞ്ച് കൊല്ലം മുമ്പുള്ള കണക്കും ഇപ്പോഴത്തെ കണക്കുമായി താരതമ്യം ചെയ്യുന്നു. എന്തിന് പതിനഞ്ച് കൊല്ലത്തെ താരതമ്യം, 25 കൊല്ലം മുമ്പുള്ള താരതമ്യം നടത്തുവെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു.
ദ്വാരപാലകർ എന്നത് നമ്മുടെ മന്ത്രി മനസ്സിലാക്കിയത് ദ്വാരത്തിനു കാവൽ നിൽക്കുന്നവർ എന്നായിരിക്കാം; നടൻ ജോയ് മാത്യു
സംസ്ഥാനത്തെ ആരോഗ്യ പദ്ധതികളെല്ലാം അവതാളത്തിൽ ആയെന്നും സതീശൻ കുറ്റപ്പെടുത്തി. കാരുണ്യ പദ്ധതി, ആരോഗ്യകിരണം, ഹൃദ്യം അടക്കമുള്ള വിവിധ പദ്ധതികൾ ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിൻ്റെ വിമർശനം. മരുന്നു കമ്പനികൾക്ക് കുടിശിക തീർക്കു കൊടുത്തിട്ടില്ല. അതിനാൽ മരുന്നുകൾ ലഭ്യമാകാത്ത അവസ്ഥയുണ്ടെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.


വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.