ചെന്നിത്തലക്കും ഷാഫിക്കും രാഹുലിനുമെതിരെ രാജ്മോഹൻ ഉണ്ണിത്താൻ; പാർട്ടിയെ തകർക്കാൻ നോക്കിയാൽ പലതും തുറന്ന് പറയുമെന്നും മുന്നറിയിപ്പ്

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് വിജയത്തിൻ്റെ ക്രെഡിറ്റുമായി  ഉയർന്ന തർക്കത്തിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ കോൺഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി. വിജയത്തിന്റെ പിതൃത്വം ഏറ്റെടുക്കാന്‍ ആരും നോക്കണ്ടാ. രമേശ് ചെന്നിത്തലയുടെ നീക്കം പുതിയ പ്രവണതയെന്നും ഉണ്ണിത്താന്‍ കുറ്റപ്പെടുത്തി. കെപിസിസി പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനും വിജയത്തില്‍ നിര്‍ണായക പങ്കെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

“നിലമ്പൂര്‍ വിജയത്തിന്റെ ക്രെഡിറ്റ് ആരുമങ്ങനെ ഒറ്റയ്ക്ക് അടിച്ചെടുക്കാന്‍ ശ്രമിച്ചില്ലല്ലോ. സതീശന്റെ പ്രസ്താവനയെല്ലാം നമ്മള്‍ ശ്രദ്ധിച്ചില്ലേ? അനാവശ്യമായ വിവാദത്തിന് ആരും മുതിരാന്‍ പാടില്ല. 1968ല്‍ കോണ്‍ഗ്രസില്‍ വന്ന ആളാണ് ഞാന്‍. പലതും കണ്ടിട്ട് അനങ്ങാതിരിക്കുകയാണ്. ഇത്തരം പ്രവണതകള്‍ ഉണ്ടായാല്‍ ഞങ്ങളും അഭിപ്രായം പറയേണ്ടി വരും. പറയിപ്പിക്കാതിരിക്കുന്നതാണ് എല്ലാവര്‍ക്കും നല്ലത് ” – രാജ് മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
യൂത്ത് കോൺഗ്രസ് നേതാക്കളായ ഷാഫി പറമ്പിലിനെയും രാഹുല്‍ മാങ്കൂട്ടത്തിലിനേയേും രാജ്‌മോഹന്‍ ഉണ്ണിത്താൻ വിമർശിച്ചു. ഇവർക്ക് വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന നിലപാടാണുള്ളത്. റീലുകള്‍ കൊണ്ട് വ്യക്തിപരമായി വളരുന്നു. അവര്‍ മാത്രം വളര്‍ന്ന് പാര്‍ട്ടിയെ തളര്‍ത്തുക എന്ന രീതി ശരിയല്ല. പാര്‍ട്ടിയെ തകര്‍ക്കാന്‍ നോക്കിയാല്‍ പലതും തുറന്നു പറയുമെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ വ്യക്തമാക്കി
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *