കോഴിക്കോട് നെല്ലിക്കോട് കെട്ടിട നിർമാണത്തിനിടെ മണ്ണിടിച്ചിൽ. തൊഴിലാളികളുടെ ദേഹത്തേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. മൂന്ന് തൊഴിലാളികളുടെ ദേഹത്തേക്കാണ് മണ്ണിടിഞ്ഞ് വീണത്. ഇതില്‍ രണ്ട് പേരെ രക്ഷപ്പെടുത്തി. ഒരാള്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. രണ്ട് തവണയാണ് ഇവിടെ മണ്ണിടിഞ്ഞത്.
രക്ഷാപ്രവര്‍ത്തനത്തിനിടെ വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായി. രക്ഷാപ്രവർത്തകർ ഉൾപ്പെടെ നിൽക്കുന്ന സമയത്താണ് വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായത്. എല്ലാവരും ഓടി മാറിയതിനാൽ മാത്രമാണ് വൻദുരന്തം ഒഴിവായത്. പത്തിലേറെ രക്ഷാപ്രവർത്തകരും മാധ്യമ പ്രവർത്തകരും ഉൾപ്പെടെ രണ്ടാമത് മണ്ണിടിഞ്ഞ സമയത്ത് ഇവിടെ ഉണ്ടായിരുന്നു.
ഒരുമണിക്കൂറോളമായി ഒരു തൊഴിലാളി മണ്ണിനടിയിൽ കിടക്കുകയാണ്. മണ്ണിനടിയിൽ നിന്ന് രക്ഷപ്പെടുത്തിയവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിപ്പിച്ചു. കോഴിക്കോട് നഗരത്തോട് ചേർന്ന് തൊണ്ടയാട് ബെപ്പാസില്‍ പുതിയ ആറ് വരിപാതയ്ക്ക് സമീപത്തെ സ്വകാര്യ ഫ്ലാറ്റിൻ്റെ നിര്‍മാണം പുരോഗമിക്കുന്ന സ്ഥലത്താണ് അപകടം. ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
തന്നെ കരയിപ്പിച്ച പുസ്തകം 1000 എണ്ണം ഓഡർ ചെയ്ത് പ്രതിപക്ഷ നേതാവ്; ഫേസ്ബുക്കിൽ വൈകാരികമായ കുറിപ്പ്
അഹമ്മദ് ദേവർകോവിൽ എംഎൽഎ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നുണ്ട്. ഏകദേശം ഒരു മണിക്കൂർ മുൻപാണ് അപകടം ഉണ്ടായത്. മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്ന ഒരാളെ രക്ഷിക്കാൻ കൂടുതൽ സാമഗ്രികൾ എത്തിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്. സംഭവത്തിൽ, പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തി.
മണ്ണിടിച്ചിൽ തുടരുന്നത് സമീപത്തെ വീടുകൾക്ക് ഉൾപ്പെടെ ഭീഷണി ആയതിനെ തുടർന്നാണ് പ്രദേശവാസികൾ പ്രതിഷേധിക്കുന്നത്. സമീപത്ത് എട്ടോളം വീടുകളാണ് ഉള്ളത്. ഇതിൽ ഒരു വീടിന് വിള്ളൽ ഉണ്ടായതായി വീട്ടുകാർ ആരോപിക്കുന്നു. ഇക്കാര്യമുൾപ്പെടെ നിർമ്മാണത്തിനെതിരെ പരാതികൾ നൽകിയിരുന്നെങ്കിലും നടപടി ഒന്നും ഉണ്ടായില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.
കോഴിക്കോട് ജില്ലാ കളക്ടർ ഉൾപ്പെടെയുള്ളവർക്കാണ് പരാതി നൽകിയത്. എന്നിട്ടും നടപടികൾ ഒന്നും ഉണ്ടായില്ല. കനത്ത മഴയത്ത് പോലും നിർമാണ പ്രവർത്തനം നടന്നിരുന്നതിനാൽ ഈ മാസം 18 ന് ഉൾപ്പെടെ പരാതി നൽകിയിരുന്നതായി ഇവർ പറയുന്നു. തങ്ങൾക്ക് യാതൊരു വിധ സുരക്ഷയും നൽകാതെയാണ് നിർമാണ പ്രവർത്തികളുമായി ഇവർ മുന്നോട്ട് പോകുന്നത് എന്നും പ്രദേശവാസികൾ ആരോപിക്കുന്നു.


ഷൈന്‍ നാളെ പോലീസിന് ഹാജാരാകും; ഓടി എത്താനുള്ള സൗകര്യം കണക്കാക്കി സമയം മാറ്റിയിട്ടുണ്ട്’ പരിഹാസവുമായിപിതാവ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.