തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ്
ചിറക്കലിൻ്റെ ആരോപണത്തിൽ വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു. ഡോക്ടർ ഉന്നയിച്ച ആരോപണത്തിൽ അന്വേഷണം നടത്തിയ നാലംഗ സമിതിയാണ് റിപ്പോർട്ട് സമർപ്പിച്ചത്. ആലപ്പുഴ കോട്ടയം മെഡിക്കൽ കോളേജിൽ നിന്നുള്ള ഡോക്ടർമാർ ഉൾപ്പെടുന്നതാണ് വിദഗ്ധ സമിതി.
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്കാണ് റിപ്പോർട്ട് സമർപ്പിച്ചത്.ഡിഎംഇ നാളെ ആരോഗ്യമന്ത്രിക്ക് റിപ്പോർട്ട് കൈമാറും. ഉപകരണങ്ങളും മരുന്നും വാങ്ങുന്ന കാര്യത്തിൽ അടക്കം മാറ്റങ്ങൾ ഉണ്ടാവണമെന്നാണ് വിദഗ്ധസമിതിയുടെ റിപ്പോർട്ട്. ആലപ്പുഴ കോട്ടയം മെഡിക്കൽ കോളേജിൽ നിന്നുള്ള ഡോക്ടർമാരുടെ സംഘമാണ് അന്വേഷണം നടത്തിയത്.
വിവിധ വകുപ്പ് മേധാവികളിൽ നിന്ന് ശേഖരിച്ച വിവരങ്ങൾ അടക്കം റിപ്പോർട്ടിലുണ്ട്. ഉപകരണങ്ങൾ വാങ്ങുന്ന കാര്യത്തിൽ അടക്കമുള്ള നൂലാമാലകൾ ലഘൂകരിക്കണമെന്ന് റിപ്പോർട്ടിൽ നിർദേശിക്കുന്നത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മറ്റ് നടപടികളിലേക്ക് കടക്കാനാണ് ആരോഗ്യവകുപ്പിന്റെ നീക്കം. ഉപകരണം ഇല്ലാതെ ശസ്ത്രക്രിയ മുടങ്ങി എന്ന യൂറോളജി വിഭാഗം മേധാവി ഡോക്ടർ ഹാരിസ് ചിറക്കലിന്റെ വെളിപ്പെടുത്തലിന് പിന്നാലെ സമഗ്ര അന്വേഷണത്തിന് ആരോഗ്യവകുപ്പ് നിർദേശം നൽകിയിരുന്നു.
ശബരിമലയിൽ നിന്ന് കൂടുതൽ സ്വർണ്ണം കളവ് പോയതായി വി.എസ്.എസ്.സി റിപ്പോർട്ട്


വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.