ശബരിമലയിൽ നിന്ന് കൂടുതൽ സ്വർണ്ണം കളവ് പോയതായി വി.എസ്.എസ്.സി റിപ്പോർട്ട്‌

ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ നിർണ്ണായകമായ ഫൊറൻസിക് പരിശോധനാ ഫലം പ്രത്യേക അന്വേഷണ സംഘത്തിന്. വി.എസ്.എസ്.സിയിൽ നടത്തിയ ശാസ്ത്രീയ പരിശോധനയുടെ അന്തിമ റിപ്പോർട്ടിലാണ് സ്വർണ്ണം നഷ്‌ടപ്പെട്ടതിന്റെ ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. പ്രതികൾ അവകാശപ്പെട്ടതിനേക്കാൾ വലിയ അളവിൽ സ്വർണ്ണം മോഷണം നടന്നിട്ടുണ്ടെന്നാണ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ.

ശ്രീകോവിലിന്റെ കട്ടിളപ്പാളി, ദ്വാരപാലക ശില്പങ്ങൾ എന്നിവയിൽ നിന്ന് 989 ഗ്രാമിന്റെ സ്വർണ്ണം ഉരുക്കിയെടുത്തതായും, 575 ഗ്രാം തിരികെ  പൂശിയെന്നുമാണ് പ്രതികളായ ഉണ്ണികൃഷ്ണ‌ൻ പോറ്റി, പങ്കജ് ഭണ്ഡാരി, ഗോവർധൻ എന്നിവർ നൽകിയ മൊഴി. ബാക്കി വന്ന സ്വർണ്ണത്തിന് തത്തുല്യമായ തുക നൽകിയെന്നും ഇവർ വാദിച്ചിരുന്നു. എന്നാൽ, ഈ വാദങ്ങളെല്ലാം പച്ചക്കള്ളമാണെന്നാണ് വി.എസ്.എസ്. സിയിലെ ശാസ്ത്രജ്ഞർ നടത്തിയ രണ്ടാംഘട്ട പരിശോധനയിൽ വ്യക്തമായിരിക്കുന്നത്. കിലോക്കണക്കിന് സ്വർണ്ണം ഇവിടെ നിന്ന് നഷ്‌ടപ്പെട്ടതായാണ് ശാസ്ത്രീയ നിഗമനം.

അതേസമയം, നഷ്ടപ്പെട്ട സ്വർണ്ണത്തിൻ്റെ കൃത്യമായ അളവ് സംബന്ധിച്ച ഈ നിർണ്ണായക വിവരങ്ങൾ അന്വേഷണ സംഘം നാളെ ഹൈക്കോടതിക്ക് കൈമാറും എന്നാണ് വിവരം. റിപ്പോർട്ട് സമർപ്പിക്കുന്നതിന് മുന്നോടിയായി വി.എസ്.എസ്.സിയിലെ ശാസ്ത്രജ്ഞരുമായി എസ്.ഐ.ടി സംഘം കൂടിക്കാഴ്ച നടത്തുകയും സാങ്കേതിക വശങ്ങളിൽ കൂടുതൽ വ്യക്തത വരുത്തുകയും ചെയ്‌തിട്ടുണ്ട്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *