വിൽപ്പന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ പരാജയപ്പെടുന്ന ജീവനക്കാർക്ക് മോശം ശിക്ഷകൾ നൽകിയ ജാപ്പനീസ് കമ്പനിക്കെതിരെ പ്രതിഷേധം. മോശം പ്രകടനം കാഴ്ചവെച്ച ജീവനക്കാരെ അവരുടെ നഗ്നചിത്രങ്ങൾ എടുക്കാൻ നിർബന്ധിക്കുകയും ശാരീരികമായി ആക്രമിക്കുകയും ചെയ്തതായി റിപ്പോർട്ട്.
ഒസാക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന നിയോ കോർപ്പറേഷനിലെ അഞ്ച് മുൻ ജീവനക്കാർ മാർച്ചിൽ അധികാര പീഡനവും മറ്റും ആരോപിച്ച് കേസ് ഫയൽ ചെയ്തതോടെയാണ് സംഭവം പുറത്തുവന്നത്. 1999-ൽ സ്ഥാപിതമായ നിയോ കോർപ്പറേഷൻ വൈദ്യുതി, ഊർജ്ജ സംരക്ഷണ ഉപകരണങ്ങൾ വിൽക്കുകയും സ്ഥാപിക്കുകയും ചെയ്യുന്ന കമ്പനിയാണ്, ജപ്പാനിലുടനീളം ഒമ്പത് ശാഖകളാണ് സ്ഥാപനത്തിനുള്ളത് .
വില്‍പ്പന ടാര്‍ഗറ്റ് എത്തുന്നതില്‍ ഒരു ദിവസം പരാജയപ്പെട്ടാല്‍ സെയില്‍സ് മാനേജര്‍ ജീവനക്കാരെ നഗ്നചിത്രങ്ങള്‍ പകര്‍ത്താന്‍ നിര്‍ബന്ധിക്കുമെന്ന് പരാതിയില്‍ ഒരാള്‍ ചൂണ്ടിക്കാട്ടി. ശിക്ഷ ഇവിടെയും തീരുന്നില്ല. ടാര്‍ഗറ്റ് നേടാത്തവരുടെ നഗ്ന ചിത്രങ്ങള്‍ മറ്റ് ജീവനക്കാര്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നതാണ് അടുത്ത നടപടി. ചിത്രം ഷെയര്‍ ചെയ്തതായി ഇരയായ ജീവനക്കാരന് സന്ദേശം അയക്കുകയും ചെയ്യും.
തൃപ്പൂണിത്തുറയിൽ ആകാശ ഊഞ്ഞാലിൽ നിന്ന് വീണ് യുവാവിന് പരിക്കേറ്റു
മേലുദ്യോഗസ്ഥന്‍ തന്റെ സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിച്ചുകൊണ്ട് അപമാനകരമായ രീതിയില്‍ ശിക്ഷിക്കുന്നതായും ചിലരുടെ പരാതിയില്‍ പറയുന്നുണ്ട്. ബലം പ്രയോഗിക്കുന്നില്ലെന്ന് മേലുദ്യോഗസ്ഥന്‍ പറയുമെങ്കിലും അത് തനിക്ക് വേദനാജനകമായിരുന്നെന്നും, സംസാരിക്കാന്‍ പോലും സാധിച്ചില്ലെന്നും ജീവനക്കാരന്‍ പറയുന്നു. എന്നാല്‍ ഈ വിവരം ബ്രാഞ്ച് മാനേജരെ അറിയിച്ചെങ്കിലും അദ്ദേഹം പരിഹസിക്കുകയാണുണ്ടായത്. എല്ലാവരും ഇതിലൂടെ കടന്നുപോയിട്ടുണ്ടെന്നും ബ്രാഞ്ച് മാനേജര്‍ പറഞ്ഞതായി ജീവനക്കാരന്‍ ആരോപിച്ചു.
എന്നാല്‍ ഇത്തരം ശിക്ഷകള്‍ കാരണം താന്‍ അഡ്ജസ്റ്റ്‌മെന്റ് ഡിസോര്‍ഡറിലേക്കും വിഷാദത്തിലേക്കും പോയതായും മറ്റൊരു ജീവനക്കാരന്‍ പറയുന്നുണ്ട്. നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചു എന്നുമാത്രമല്ല കമ്പനിക്കെതിരെയുള്ള ആരോപണം. കമ്പനിയില്‍ ജീവനക്കാരെ കൂടുതല്‍ സമയം ജോലി ചെയ്യിക്കുന്നതും വാക്കാലുള്ള അധിക്ഷേപങ്ങളും സാധാരണയായി മാറിയെന്നും റിപ്പോര്‍ട്ടുണ്ട്.
ഒരു ഔദ്യോഗിക വിരുന്നില്‍ പങ്കെടുക്കാതിരുന്നതിന് കമ്പനി ഡയറക്ടര്‍ ഒരു ബ്രാഞ്ച് മാനേജരെ തല്ലിച്ചതച്ചതായും ആരോപണമുയര്‍ന്നിട്ടുണ്ട്. വില്‍പ്പന കമ്മീഷന്‍ വെട്ടിക്കുറയ്ക്കുക, ജീവനക്കാരുടെ ശമ്പളം കമ്പനിയിലേക്ക് തിരിച്ച് നല്‍കാന്‍ ആവശ്യപ്പെടുക, ഗതാഗത നിയമലംഘനങ്ങള്‍ക്ക് പിഴ പോലുള്ള കടുത്ത ശിക്ഷകളും കമ്പനി നടപ്പാക്കുന്നതായി ആരോപണങ്ങളില്‍ പറയുന്നുണ്ട്. ചിലരിൽ നിന്ന് 42,000 ഡോളര്‍ വരെ പിഴ ചുമത്തിയതായും പറയപ്പെടുന്നു.
ഈ വര്‍ഷം മാര്‍ച്ചിലാണ് അഞ്ച് മുന്‍ ജീവനക്കാര്‍ കമ്പനിക്കെതിരെ പരാതിയുമായെത്തിയത്. 1,32,000 യുഎസ് ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കേസ് ഫയല്‍ ചെയ്തത്. എന്നാല്‍ വസ്തുതാപരമായ പിശകുകള്‍ ഉണ്ടെന്ന് പറഞ്ഞ് കമ്പനി ഈ ആരോപണങ്ങള്‍ നിഷേധിച്ചു. നിയോ കോര്‍പ്പറേഷന്‍ ഇതാദ്യമായല്ല വാര്‍ത്തകളില്‍ ഇടം നേടുന്നത്. സെയില്‍സ് ജീവനക്കാരുടെ ശരാശരി വരുമാനം 97,000 ഡോളര്‍ ആണെന്നു പറഞ്ഞു കൊണ്ടുള്ള നിയോ കോര്‍പ്പറേഷന്റെ റിക്രൂട്ട്‌മെന്റ് പരസ്യങ്ങള്‍ നേരത്തെ ഇന്റര്‍നെറ്റില്‍ ശ്രദ്ധനേടിയിരുന്നു.



കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ തീപിടിത്തം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.