ഉളുപ്പില്ലാതെ സ്വയം ന്യായീകരിച്ച് പദവിയിൽ കടിച്ചു തൂങ്ങുന്ന ഇടത് മന്ത്രി; കോടതിയുടെ ഒരൊറ്റ പരാമർശത്തിൻ്റെ പേരിൽ മുഖ്യമന്ത്രിപദവി വരെ രാജിവച്ച നേതാക്കളുള്ള കേരളത്തിന് അപമാനമായി ആർ ബിന്ദു

എഞ്ചിനീയറിങ് ഉൾപ്പെടെ കേരളത്തിലെ പ്രൊഫഷണല്‍ കോഴ്സുകളിലേക്കുള്ള ഈ മാസം ഒന്നിന് പ്രസിദ്ധീകരിച്ച ‘കീം ‘ (KEAM – Kerala Engineering, Architechure & Medical) റാങ്ക് ലിസ്റ്റ് റദ്ദാക്കിക്കൊണ്ടുള്ള വിവാദത്തിൽ മന്ത്രി ആർ ബിന്ദു സ്വീകരിക്കുന്ന നിലപാട് രാഷ്ട്രീയ ധാർമികതക്ക് നിരക്കാത്തത്. ഹൈക്കോടതി ഉത്തരവില്‍ സര്‍ക്കാരിനെതിരെ അതിരൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടും മന്ത്രി ആര്‍ ബിന്ദു രാജിവെക്കാത്ത നടപടിയാണ് ചോദ്യം ചെയ്യപ്പെടുന്നത്. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരി കരിക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് പ്രോസ്‌പെക്ടസില്‍ സര്‍ക്കാര്‍ മാറ്റം വരുത്താന്‍ സ്വീകരിച്ച തീരുമാനം ദുരുപദിഷ്ടവും ( malafide ) നിയമവിരുദ്ധവും ( illegal) നീതികരിക്കാനാവത്തതും (unjustified) ഏകപക്ഷീയവും (arbitrary ) ആണെന്നാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി ന്യായത്തില്‍ എടുത്തുപറഞ്ഞത്. ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്റെ വിധി പ്രസ്താവത്തിലെ അഞ്ചാം ഖണ്ഡികയിലാണ് രൂക്ഷമായി വിമർശനം കോടതി ഉന്നയിച്ചിരിക്കുന്നത്.

ഭരണഘടനയെ തൊട്ടു സത്യപ്രതിജ്ഞ ചെയ്ത മന്ത്രിയുടെ വകുപ്പ് സ്വീകരിച്ച തീരുമാനം നിയമവിരുദ്ധവും ഏകപക്ഷീയവും നീതികരിക്കാനാവാത്തതും ദുരുപദിഷ്ടവുമാണെന്ന് കോടതി പറഞ്ഞിട്ടും അധികാരത്തില്‍ തുടരുന്നത് അധാര്‍മ്മികവും സത്യപ്രതിജ്ഞാലംഘനവുമാണെന്ന് നിയമ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. 48വര്‍ഷം മുന്‍പാണ് രാജന്‍ കേസില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വെറുമൊരു പരാമര്‍ശത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരന്‍ രാജിവെച്ചതാണ് നിയമജ്ഞർ ചൂണ്ടിക്കാട്ടുന്നത്. കോഴിക്കോട് ആര്‍ഇസിയിലെ വിദ്യാര്‍ത്ഥി ആയിരുന്ന പി രാജനെ അടിയന്തരാവസ്ഥ കാലത്തു പോലീസ് അന്യായമായി കസ്റ്റഡിയിലെടുത്തതി നെതിരെ പിതാവ് ടിവി ഈച്ചരവാര്യര്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയുടെ വിധി പ്രസ്താവത്തിലാണ് കരുണാകരന്‍ ‘കള്ളം’ പറഞ്ഞു എന്ന് ധ്വനി വരുന്ന പരാമര്‍ശമു ണ്ടായത്. ‘ആഭ്യന്തര മന്ത്രി കെ കരുണാകരന്‍ നല്‍കിയ എതിര്‍ സത്യവാങ്മൂലത്തില്‍ വാദി ഉന്നയിച്ച ആരോപണത്തിന് നേരായ മറുപടിയല്ല ആഭ്യന്തര മന്ത്രി നല്‍കിയത് എന്ന് പറയേണ്ടി വന്നതില്‍ ഞങ്ങള്‍ ഖേദിക്കുന്നു’ എന്നായിരുന്നു കോടതിയുടെ പരാമര്‍ശം. കെ കരുണാകരന്‍ കള്ളം പറഞു എന്ന് പ്രതിപക്ഷ കോലാഹലത്തിന്റെ പേരിലാണ് അദ്ദേഹത്തിന് രാജിവയ്ക്കേണ്ടി വന്നത്.

‘We regret to say that, this is not meeting the point raised by the petitioner, for one would like a direct answer- particularly in view of the seriounsess of the averments as to whether the petitioner did meet Sri. K. Karunakaran on 10th March 1976. If he did meet him it would have been necessarily for the purpose of complaining about the disappearance of his son and more than what the reply of Karunakaran was, the fact of meeting Sri. Karunakaran itself would be relevant’. ഇതായിരുന്നു വിധിന്യായത്തിലെ പരാമര്‍ശം.(T.V. Eachara Varier vs Secretary To The Ministary Of Home … on 13 April, 1977 )

ജസ്റ്റിസുമാരായ പി സുബ്രഹ്‌മണ്യന്‍ പോറ്റിയും, ഖാലിദും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് 1977 ഏപ്രില്‍ 13-ന് നടത്തിയ വിധിയിലെ ഈ പരാമര്‍ശത്തിന്റെ പേരിലാണ് കെ കരുണാകരൻ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞത്. കേസില്‍ കരുണാകരന് നേരിട്ട് പങ്കാളിത്തമുണ്ടെന്നോ പോലീസിന്റെ നീതി നിര്‍വഹണത്തില്‍ തെറ്റായ മാര്‍ഗത്തിലൂടെ ഇടപെട്ടെന്നോ, സ്വജനപക്ഷപാതം കാട്ടിയെന്നോ, സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നോ എന്നൊന്നും ഹൈക്കോടതി കുറ്റപെടുത്തിയില്ല. എന്നിട്ടും ഉന്നതമായ രാഷ്ട്രീയ മൂല്യങ്ങളുടെ പേരിലാണ് അദ്ദേഹം മുഖ്യമന്ത്രി പദവി ഒഴിഞ്ഞത്.

ഉന്നതദ്യാഭ്യാസ വകുപ്പ് നീതീകരിക്കാനാവാത്ത വിധം ഏകപക്ഷീയമായും നിയമവിരുദ്ധമായും ദുരുദ്ദേശത്തോടും റാങ്ക് ലിസ്റ്റില്‍ തിരിമറി നടത്തിയെന്ന് കോടതി പരാമര്‍ശങ്ങള്‍ നടത്തിയിട്ടും മന്ത്രി ആര്‍ ബിന്ദു സർക്കാരിന് വീഴ്ച പറ്റിയിട്ടില്ല എന്ന് ആവർത്തിച്ച് ന്യായീകരിക്കുകയാണ്. കോടതിയേയും മാധ്യമങ്ങളെയും പഴി പറഞ്ഞാണ് മന്ത്രി സ്വന്തം വീഴ്ചകൾ ന്യായീകരിക്കുന്നത് എന്നതാണ് ഏറ്റവും വിരോധാഭാസം. ഉന്നത വിദ്യാഭ്യാസ വകുപ്പിനുണ്ടായ ഗുരുതരമായ പിഴവിൽ മന്ത്രിയുടെ രാജി ആവശ്യപ്പെടാനുള്ള ധാര്‍മ്മിക – നീതി ബോധം മുഖ്യമന്ത്രി പിണറായി വിജയനും ഇടതു മുന്നണിയും കാണിക്കണമെന്ന ആവശ്യവും ശക്തമാണ്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *