കോതമംഗലത്ത് ഇരുപത്തിമൂന്നുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം വഴിമുട്ടുന്നു. കേസിലെ പ്രധാന പ്രതികൾ എന്ന് സംശയിക്കുന്ന റമീസിൻ്റെ മാതാപിതാക്കളെ ഇനിയും കണ്ടെത്താനായിട്ടില്ല. വിഷയം മതപരിവർത്തനമാണെന്ന് പെൺകുട്ടിയുടെ രക്ഷിതാക്കളും പറഞ്ഞതോടെ പിന്തുണയുമായി സഭയടക്കം രംഗത്ത് എത്തി.
യുവതിയുടെ ആത്മഹത്യാ കുറിപ്പിൽ റമീസിൻ്റെ മാതാപിതാക്കളെക്കുറിച്ച് പരാമർശം ഉണ്ടായിട്ടും അടിയന്തര നടപടി സ്വീകരിക്കാതിരുന്നത് ഗുരുതര വീഴ്ചയാണെന്ന ആരോപണം ശക്തമാണ്. പ്രതികളായ റഹീസും ഷെറിനും ഒളിവിലാണെന്ന് പറയുമ്പോഴും അവർ എറണാകുളം ജില്ല വിട്ടുപോകാനുള്ള സാധ്യതയില്ലെന്നാണ് സൂചന. പ്രതികളുടെ ബന്ധുവീടുകൾ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം നടത്തുന്നത്. ഇവരുടെ ബന്ധുക്കൾ താമസിക്കുന്ന വെടിമറ ലക്ഷ്യമിട്ടാണ് അന്വേഷണം നടക്കുന്നത്.
പറവൂരിൽ നിന്ന് പാനായിക്കുളത്ത് വന്ന് താമസം തുടങ്ങിയതാണ് റമീസിന്റെ കുടുംബം. എന്നാൽ പറവൂരിൽ ഇവർക്ക് അടുത്ത ബന്ധങ്ങളുണ്ട്. പാനായിക്കുളത്ത് സുഹൃത്തുക്കൾ ഇല്ലാതിരുന്ന റമീസിന് കൂടുതല്‍ അടുപ്പം പറവൂരിലെ ബന്ധുക്കളായ യുവാക്കളോടായിരുന്നു. ഇവിടെയുള്ള ബന്ധുക്കളുടെ വീടുകളും മറ്റും പൊലീസ് പരിശോധിച്ചിരുന്നു. റമീസിന്റെ മാതാപിതാക്കള്‍ പാനായിക്കുളത്തെ വീട് പൂട്ടി പോയി ഒരാഴ്ചയായിട്ടും ഇവരെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല.
ബാങ്ക് ജോലിക്കായി വ്യാജ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർമ്മിച്ചു നൽകി; അക്ഷയ സെന്റർ ജീവനക്കാരി അറസ്റ്റിൽ
അതിനിടെ യുവതി ആത്മഹത്യ ചെയ്ത് ഇത്ര ദിവസം കഴിഞ്ഞിട്ടും നിർബന്ധിത മതപരിവർത്തന ശ്രമത്തിന് കേസെടുത്തിട്ടില്ലെന്ന് ബിജെപി നേതാവ് ഷോൺ ജോർജ് ആരോപിച്ചിരുന്നു.



ഇസാഫ് ബാങ്കിൻ്റെ ജബൽപൂർ ബ്രാഞ്ചിൽ വൻ കവർച്ച
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.