പോലീസിൽ നിന്ന് നീതി കിട്ടിയില്ലെന്ന് എഴുതിവെച്ച് യുവാവ് ആത്മഹത്യ ചെയ്തു. തൃശൂർ അഞ്ഞൂർ സ്വദേശിയായ മനീഷാണ് ജീവനൊടുക്കിയത്. സാമ്പത്തിക തർക്കവുമായി ബന്ധപ്പെട്ട പരാതിയിൽ നീതി കിട്ടിയില്ല എന്നാണ് യുവാവിന്റെ ആത്മഹത്യാക്കുറിപ്പിൽ പറയുന്നത്.
അഞ്ഞൂർ കുന്നിനടുത്തുള്ള ക്വാറിയിൽ നിന്നാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. കുന്നംകുളം പോലീസ് സ്റ്റേഷനിൽ നിന്നും തനിക്ക് നീതി ലഭിച്ചില്ലെന്നും മനീഷിന്റെ ആത്മഹത്യ കുറിപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
സംഭവത്തിൽ മൃതദേഹവുമായി റോഡിലിറങ്ങി നാട്ടുകാർ പ്രതിഷേധം നടത്തി. കുറ്റക്കാരെതിരെ നടപടി വേണമെന്നും അവർ ആവശ്യപ്പെട്ടു. യുവാവിനെ ബ്ലേഡ് മാഫിയക്കാർ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ബന്ധുവിന് എടുത്തു നൽകിയ പണത്തിനു വേണ്ടി മനീഷിനെ തടവിലിട്ടിരുന്നുവെന്നും അവർ ആരോപിച്ചു.
You May Also Like
സണ്ണി ജോസഫ് KPCC പ്രസിഡൻ്റ്;അടൂർ പ്രകാശ് മുന്നണി കൺവീനർ
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.



ശബരിമല സ്വർണ്ണക്കടത്ത് കേസ് ; ഉണ്ണികൃഷ്ണൻ പോറ്റിയെയും, മുരാരി ബാബുവിനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.