ന്യൂഡൽഹി: കേന്ദ്രസർക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്ര ഇന്ന് സമാപിക്കും. കഴിഞ്ഞ 16 ദിവസംകൊണ്ട് ബിഹാറിലെ 20 ജില്ലകളിലൂടെ 1300-ലധികം കിലോമീറ്റർ സഞ്ചരിച്ചാണ് യാത്ര ഇന്ന് പാട്നയിൽ സമാപിക്കുന്നത്. പാട്നയിൽ നടക്കുന്ന സമാപന സമ്മേളനം ഇന്ത്യാസഖ്യത്തിന്റെ ശക്തിപ്രകടനമാക്കാനാണ് കോൺഗ്രസും ആർജെഡിയും ലക്ഷ്യമിടുന്നത്.
ഓഗസ്റ്റ് 17-ന് ബിഹാറിലെ സസാറാമിൽനിന്നാണ് വോട്ടർ അധികാർ യാത്ര ആരംഭിച്ചത്. യാത്രയിൽ വൻ ജനപങ്കാളിത്തമുണ്ടായതായി കോൺഗ്രസ് നേതാക്കൾ പറഞ്ഞു. 1300-ലധികം കിലോമീറ്റർ സഞ്ചരിച്ചാണ് യാത്ര പട്നയിലെത്തുന്നത്.
തിങ്കളാഴ്ച രാവിലെ 11-ഓടെ പട്നയിലെ ഗാന്ധിമൈതാനിയിൽനിന്ന് ഡോ. ബി.ആർ. അംബേദ്കർ പ്രതിമയ്ക്കുമുന്നിലേക്ക് രാഹുലിന്റെ നേതൃത്വത്തിൽ പദയാത്ര തുടങ്ങും. ആർജെഡി നേതാവ് തേജസ്വി യാദവ്, സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി, സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ, സിപിഐ എംഎൽ ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ തുടങ്ങിയവർ പങ്കെടുക്കും. തൃണമൂൽ കോൺഗ്രസ് നേതാക്കളും എത്തിയേക്കുമെന്നാണ് റിപ്പോർട്ട്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.



റീൽസ് ചിത്രീകരണത്തിനിടെ അപകടം ; യു.പിയിൽ യുവതി മരിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.