സോഷ്യൽ മീഡിയയിൽ റീൽസ് ചിത്രീകരിക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ ബന്ദ ജില്ലയിലുള്ള മോഹിനി (27) ആണ് വീടിനുള്ളിൽ തൂങ്ങി മരിക്കുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ മരിച്ചത്. മൊബൈൽ ഫോണിൽ ചിത്രീകരിക്കാൻ ശ്രമിക്കുന്നതിനിടെ മോഹിനിയുടെ കഴുത്തിൽ അബദ്ധത്തിൽ കുരുക്ക് മുറുകുകയായിരുന്നു.
ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴി ന്യൂനമർദമാവുന്നു ; കേരളത്തിൽ അതിശക്ത മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്
തൂങ്ങിമരിക്കുന്നത് ചിത്രീകരിക്കാനായി കഴുത്തിൽ കയർ കെട്ടിയ ശേഷം ഒരു സ്റ്റൂളിന് മുകളിൽ കയറി നിൽക്കുകയായിരുന്നു മോഹിനി. വിഡിയോ റെക്കോർഡിംഗിനായി ഓണാക്കിയ ശേഷം അഭിനയിക്കുന്നതിനിടെ അപ്രതീക്ഷിതമായി സ്റ്റൂൾ മറിഞ്ഞു വീഴുകയായിരുന്നു. സ്റ്റൂൾ നീങ്ങിയതോടെ ശരീരത്തിന്റെ ബാലൻസ് തെറ്റുകയും കഴുത്തിലെ കുരുക്ക് മുറുകുകയുമായിരുന്നു. നിമിഷങ്ങൾക്കകം മരണം സംഭവിച്ചതായാണ് പോലീസിന്റെ നിഗമനം.
വീട്ടിലുണ്ടായിരുന്ന നാല് വയസുകാരിയായ മകൾ മുറിയിലേക്ക് വന്നപ്പോഴാണ് അമ്മ തൂങ്ങിക്കിടക്കുന്നത് കണ്ടത്. പേടിച്ചുപോയ കുട്ടി ഉറക്കെ നിലവിളിച്ചതോടെയാണ് അയൽക്കാർ വിവരമറിഞ്ഞത്. ഉടൻ തന്നെ ആളുകൾ ഓടിയെത്തിയെങ്കിലും മോഹിനി മരിച്ചിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. മരണം ഒരു അപകടമാണെന്നാണ് പ്രാഥമിക നിഗമനമെങ്കിലും മറ്റ് സാധ്യതകളും പൊലീസ് പരിശോധിക്കുന്നുണ്ട്. ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
വെളിവും വെള്ളിയാഴ്ചയും നഷ്ടപ്പെട്ട സൈബർ സഖാക്കൾ; ‘മാപ്ര’കളെ വെല്ലുവിളിക്കുന്ന കാമം കരഞ്ഞ് തീർക്കുന്ന കഴുതകൾ



വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.