കാസർകോട് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ എട്ടു പേർ പിടിയില്‍. യൂത്ത് ലീഗ് പ്രവർത്തകൻ, വിദ്യാഭ്യാസ വകുപ്പിലെ എഇഒ, ആര് പി എഫ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ 18 പേർ സംഭവത്തിൽ പ്രതികളാണ്. കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ നിന്നുള്ളവരാണ് പിടിലായവർ.
ഡേറ്റിംഗ് ആപ്പ് വഴിയാണ് പ്രതികൾ കുട്ടിയുമായി ബന്ധം സ്ഥാപിച്ചത്. കുട്ടി പ്രതികളുടെ വലയിൽ അകപ്പെട്ടത് ഗേ ഡേറ്റിംഗ് ആൻഡ് ചാറ്റ് ആപ്പ് വഴിയാണെന്ന് പോലീസ് കണ്ടെത്തി. കുട്ടി ആപ്പ് ഉപയോഗിച്ചത് 18 വയസ്സാണെന്ന് രേഖപ്പെടുത്തിയിട്ടായിരുന്നു. ഏജൻ്റ് മുഖേനയാണ് പ്രതികൾ കുട്ടിക്ക് അടുത്തെത്തിയതെന്ന് പൊലീസ് പറയുന്നു.
ഡേറ്റിംഗ് ആപ്പ് വഴി ബന്ധം സ്ഥാപിച്ച് നിരവധി പേരാണ് രണ്ടു വർഷമായി ആണ്‍കുട്ടിയെ പീഡിപ്പിച്ച് വന്നിരുന്നത്. കാസർകോട് ജില്ലയിലെ വിവിധ സ്ഥലങ്ങളിലും ജില്ലയ്ക്ക് പുറത്തുമെത്തിച്ചാണ് പ്രതികൾ ആൺകുട്ടിയെ പീഡനത്തിനിരയാക്കിയത്. ചന്തേര, ചിറ്റാരിക്കാൽ, നീലേശ്വരം, ചീമേനി സ്റ്റേഷനുകളിലെ സി.ഐമാരുടെ നേതൃത്വത്തിൽ പ്രത്യേകസംഘം രൂപീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ചന്തേര സ്റ്റേഷനിൽ മാത്രം രജിസ്റ്റർ ചെയ്തിരിക്കുന്നത് ആറ് കേസുകളാണ്.
ഏഴ് വയസ്സുകാരന് പ്രകൃതി വിരുദ്ധ പീഡനം; പ്രതിക്ക് 79 വർഷം തടവ്
കുട്ടിയുടെ പെരുമാറ്റത്തിൽ മാതാവിന് സംശയം തോന്നിയതിനെ തുടർന്ന് ചൈൽഡ് ലൈനിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് കൗൺസിലിംഗിലൂടെയാണ് കുട്ടിയിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചത്. വിദ്യാർത്ഥിയുടെ മൊബൈൽ പരിശോധിച്ചതിൽ നിന്ന് ഡേറ്റിംഗ് ആപ്പ് ഉപയോഗിക്കുന്നതായി കണ്ടെത്തുകയായിരുന്നു.
മൊബൈൽ ആപ്പും ഗൂഗിൾ പേ വഴിയുള്ള ഇടപാടുകളും പരിശോധിച്ചാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്. കേസിൽ പിടിയിലാകാനുള്ള പ്രതികൾക്കായി കണ്ണൂർ, കോഴിക്കോട് ജില്ലകളിലേക്ക് കൂടി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.



വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.