തൃശൂരില്‍ അച്ഛനെ വെട്ടിയ ശേഷം ആത്മഹത്യ ഭീഷണി മുഴക്കി മകന്. മുത്രത്തിക്കര സ്വദേശി ശിവ(70)നാണ് മകന്റെ വെട്ടേറ്റത്. ഗുരുതരാവസ്ഥയിലായ ശിവനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. വിവരം അറിഞ്ഞെത്തിയ പൊലീസ് കണ്ടത് ഭീകരാവസ്ഥ സൃഷ്ടിച്ച് വീടിന്റെ രണ്ടാം നിലയില്‍ നില്ക്കുന്ന മകന് വിഷ്ണുവിനെയാണ്.
പൊലീസും ഫയര്‍ഫോഴ്സും വിഷ്ണുവിനെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ്. അച്ഛന് വെട്ടേറ്റു എന്നറിഞ്ഞാണ് സ്ഥലത്തെത്തിയതെന്നും സ്ഥലത്ത് വിഷ്ണുവിനെ കാണാത്തതിനാല്‍ അന്വേഷിച്ചപ്പോഴാണ് വീടിന്റെ രണ്ടാം നിലയില്‍ നില്‍ക്കുന്നത് കണ്ടതെന്നും നാട്ടുകാര്‍ പറയുന്നു.
അതേസമയം വീട്ടിലെ മുറിയില്‍ ആഭിചാരക്രിയയുടെ അടയാളങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. മുടി കത്തിച്ചതായും കോഴിത്തല വച്ചതായും കണ്ടെത്തി. കരാട്ടെ ഉള്‍പ്പെടെയുള്ള ആയോധനകലകള്‍ വശമുള്ള ആളാണ് വിഷ്ണുവെന്ന് പൊലീസ് പറയുന്നു.
കഴിഞ്ഞ 45 ദിവസമായി വിഷ്ണു വീട്ടില്‍ ഉണ്ടായിരുന്നുവെന്നും വീട് അടച്ചിട്ട് ആഭിചാരക്രിയകള്‍ നടത്തുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. മാതാപിതാക്കളെ ഇറക്കി വിട്ട ശേഷം ആയിരുന്നു ആഭിചാരക്രിയ. പിതാവിന് ലൈഫ് മിഷനില്‍ വീട് പാസായിരുന്നു. സ്ഥലത്തിന്റെ രേഖകള്‍ എടുക്കാന്‍ എത്തിയപ്പോഴാണ് പിതാവിനെ ആക്രമിക്കുകയായിരുന്നു.



എയിംസിന് തറക്കല്ലിടാതെ വോട്ട് ചോദിച്ചെത്തില്ലെന്ന് സുരേഷ് ഗോപി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.