നിലമ്പൂരിൽ നാമനിർദേശ പ്രതിക സമർപ്പിക്കാനുള്ള തീയതി അവസാനിച്ചു. പന്ത്രണ്ട് സ്ഥാനാർത്ഥികൾ നോമിനേഷൻ സമർപ്പിച്ചു. മുൻ എംഎൽഎ പിവി അൻവറിന് 34.07 കോടി രൂപയുടെ മൊത്തം ആസ്തി മൂല്യമുണ്ട്. ഒപ്പം 20.6 കോടി രൂപയുടെ ബാധ്യതയുമുണ്ട്.
അന്‍വറിന്റെ കൈവശമുള്ളത് 25,000 രൂപയാണ്. 18.14 കോടി രൂപയുടെ ജംഗമ ആസ്തിയാണുള്ളത്. 2021ല്‍ മത്സരിച്ചപ്പോള്‍ 18.57 കോടി രൂപയായിരുന്നു അന്‍വറിന്റെ ജംഗമ ആസ്തി. 16.94 കോടി രൂപയാണ് ബാധ്യതയാണ് അന്ന് ഉണ്ടായിരുന്നത്. യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന് എട്ട് കോടിയുടെ ആസ്തിയും, 72 ലക്ഷം രൂപയുടെ ബാധ്യതയുമുണ്ട്. രണ്ട് കേസുകൾ നിലവിലുണ്ട്.
എല്‍ഡിഎഫ് സ്ഥാനാർഥി എം സ്വരാജിൻ്റെ ആകെ ആസ്തി 63.89 ലക്ഷം രൂപയാണ്. ഭാര്യയുടെ ആസ്തി 94.91 ലക്ഷം രൂപയാണ്. സ്വരാജിന്റെ കൈവശമുള്ളത് 1,200 രൂപ. ഭാര്യയുടെ കൈവശം 550 രൂപ. രണ്ട് ക്രിമിനൽ കേസുകളുമുണ്ട്.
സ്വരാജിൻ്റെ ഭാര്യയുടെ പേരില്‍ രണ്ട് വാഹനങ്ങളുണ്ട്. ഭാര്യയുടെ കൈവശം 200 ഗ്രാമിന്റെ 18 ലക്ഷം രൂപയുടെ ആഭരണങ്ങളുണ്ട്. സ്വരാജിന്റെ ബാങ്കിലെ നിക്ഷേപം 1.38 ലക്ഷം രൂപയാണ്. ആകെ ബാധ്യത ഒമ്പത് ലക്ഷം. ഭാര്യയുടെ പേരിലുള്ള ബാധ്യത 25.46 ലക്ഷമാണ്


MSC Elsa 3 കപ്പൽ അപകടം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.