കേരളത്തിന്‌ നിങ്ങളുടെ ചാരിറ്റി ആവിശ്യമില്ല ; കേന്ദ്രത്തിന് രൂക്ഷവിമർശനവുമായി ഹൈക്കോടതി

വയനാട് ഉരുൾപൊട്ടലിന്റെ ഇരകളുടെ വായ്പ എഴുതിത്തള്ളാൻ വിസമ്മതിച്ചതിന് കേന്ദ്ര സർക്കാരിന് കേരള ഹൈക്കോടതിയുടെ രൂക്ഷ വിമർശനം.കേന്ദ്രം “കേരളത്തിലെ ജനങ്ങളെ പരാജയപ്പെടുത്തി” എന്നും സംസ്ഥാനത്തിന് “കേന്ദ്രത്തിന്റെ ദാനധർമ്മം ആവശ്യമില്ല” എന്നും കോടതി വ്യക്തമാക്കി.

ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളാൻ നിയമപരമായ വ്യവസ്ഥയില്ലെന്ന് വാദിച്ച കേന്ദ്രത്തിന്റെ സത്യവാങ്മൂലത്തോട് ജസ്റ്റിസ് എ.കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ശക്തമായ വിയോജിപ്പാണ് പ്രകടിപ്പിച്ചത്. “ദയവായി കേന്ദ്ര സർക്കാർ കേരളത്തിലെ ജനങ്ങളെ പരാജയപ്പെടുത്തിയെന്ന് അവരോട് പറയൂ,” എന്നാണ് കോടതി കേന്ദ്രത്തിന്റെ അഭിഭാഷകനോട് പറഞ്ഞത്. കേന്ദ്രത്തിന്റെ ഈ നിലപാടിനെ “ഉദ്യോഗസ്ഥ വാചാലത” എന്നാണ് കോടതി നിരീക്ഷിച്ചത്.  “കേന്ദ്രസർക്കാറിനു പ്രവർത്തിക്കാൻ കഴിയുമോ എന്നതല്ല, മറിച്ച് അവർ പ്രവർത്തിക്കാൻ തയ്യാറാണോ എന്നതിനെക്കുറിച്ചാണ് വ്യക്തമാക്കേണ്ടത്. നിങ്ങൾ നടപടിയെടുക്കാൻ തയ്യാറല്ലെങ്കിൽ, അത് പറയാൻ ധൈര്യപ്പെടുക. നിങ്ങൾ ആരെയാണ് വിഡ്ഢികളാക്കാൻ ശ്രമിക്കുന്നത്?” എന്നും ബെഞ്ച് കേന്ദ്രത്തോട് ചോദിച്ചു.

അസമിലെയും, ഗുജറാത്തിലെയും വെള്ളപ്പൊക്കം ഗുരുതരമല്ലെങ്കിലും കേന്ദ്രം ഫണ്ട് അനുവദിച്ചിട്ടുണ്ടെന്ന് ജഡ്ജിമാർ ചൂണ്ടിക്കാട്ടി. കേരളം ഭരണഘടനയെയും അധികാര വിഭജനത്തെയും ബഹുമാനിക്കുന്നുവെന്നും എന്നാൽ ഇനി കേന്ദ്ര സർക്കാരിന് നിർദ്ദേശങ്ങൾ നൽകില്ലെന്നും കോടതി വ്യക്തമാക്കി. “കേന്ദ്രത്തിന്റെ ചാരിറ്റി ഞങ്ങൾക്ക് ആവശ്യമില്ല,” എന്ന് അഭിപ്രായപ്പെട്ട ജസ്റ്റിസ് നമ്പ്യാർ , ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ദുരിതബാധിതരിൽ നിന്നുള്ള വായ്പാ തിരിച്ചടവ് ഉടൻ നിർത്തിവയ്ക്കാൻ ബാങ്കുകളോട് ഉത്തരവിട്ടു. കേസിൽ ബാങ്കുകളെ പ്രതിചേർക്കുമെന്ന് ബെഞ്ച് പറഞ്ഞു, കൂടാതെ വായ്പകൾ പൂർണ്ണമായോ ഭാഗികമായോ എഴുതിത്തള്ളാൻ അവർ ഉദ്ദേശിക്കുന്നുണ്ടോ എന്ന് വിശദീകരിക്കാനും ബെഞ്ച് ആവശ്യപ്പെട്ടു. രണ്ടാഴ്ചയ്ക്കുള്ളിൽ ഈ വിഷയം വീണ്ടും കോടതി പരിഗണിക്കും.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *