പത്തനംതിട്ട തിരുവല്ലയിൽ നിന്ന് കാണാതായ റീനയെയും രണ്ട് മക്കളെയും കണ്ടെത്തി. കന്യാകുമാരിയിൽ നിന്നാണ് ഇവരെ കണ്ടെത്തിയതെന്നാണ് വിവരം. ഓഗസ്റ്റ് 17 മുതലാണ് റീനയെയും രണ്ട് പെൺ മക്കളെയും കാണാതായത്. റീനയുടെ കുടുംബത്തിന്റെ പരാതിയിലാണ് സംഭവത്തില്‍ പോലീസ് കേസെടുത്തത്. അന്വേഷണത്തിന് ജില്ലാ പോലീസ് മേധാവി പ്രത്യേക സംഘത്തെയും നിയോഗിച്ചിരുന്നു. ഇതിനിടെ റീന മക്കള്‍ക്കൊപ്പം ബസില്‍ യാത്ര ചെയ്യുന്നതിന്റെയും റോഡിലൂടെ നടന്നു പോകുന്നതിന്റെയും സി.സി.ടി.വി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിരുന്നു.
എന്നാല്‍, ദിവസങ്ങള്‍ പിന്നിട്ടിട്ടും മൂവരെയും കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഇതിനിടെയാണ് റീനയുടെ ഭർത്താവ് അനീഷിനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. റീനയുടെയും മക്കളുടെയും തിരോധാനത്തില്‍ അനീഷിനെ പോലീസ് ചോദ്യം ചെയ്യലിനായി ദിവസവും വിളിപ്പിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. പോലീസില്‍ നിന്നുമേറ്റ മാനസിക പീഡനമാണ് ആത്മഹത്യയ്ക്ക് ഇടയാക്കിയതെന്നും ബന്ധുക്കള്‍ ആരോപിച്ചിരുന്നു.
ദമ്പതികളും, മക്കളും ആലുംതുരുത്തി ചന്തയ്ക്ക് സമീപത്തുള്ള വാടക വീട്ടിലാണ് താമസിച്ചു വന്നിരുന്നത്. അതേസമയം, റീനയെ കാണാതായിട്ടും രണ്ടുദിവസം കഴിഞ്ഞാണ് അനീഷ് തങ്ങളെ വിവരമറിയിച്ചതെന്ന് റീനയുടെ കുടുംബം ആരോപിച്ചിരുന്നു. തുടര്‍ന്ന് റീനയുടെ സഹോദരനാണ് തിരോധാനത്തില്‍ പുളിക്കീഴ് പോലീസില്‍ പരാതി നല്‍കിയത്.



രാജി ചോദിച്ച് വാങ്ങും; രാഹുല്‍ ഇംപാക്ടിൽ കോൺഗ്രസ് തലകുത്തി വീഴുമോ?
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.