കെ.എസ്.ആര്‍.ടി.സിയില്‍ പരസ്യം പിടിക്കാനുള്ള മാനദണ്ഡങ്ങള്‍ മാറ്റി കോര്‍പ്പറേഷന്‍. ഇക്കാര്യം ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറാണ് അറിയിച്ചത്. ഇനി മുതല്‍ കെ.എസ്.ആര്‍.ടി.സിക്ക് വേണ്ടി ആര്‍ക്കും പരസ്യം പിടിക്കാന്‍ അവസരം നല്‍കുന്ന പദ്ധതിയുമായാണ് മന്ത്രി രംഗത്തു വന്നിരിക്കുന്നത്. പരസ്യ കമ്പനികൾ കാരണം കെ.എസ്.ആര്‍.ടി.സിക്ക് കോടികളുടെ നഷ്ടം ഉണ്ടാകുന്നതിനെ തുടര്‍ന്നാണ് തീരുമാനം.
കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന കെ.എസ്.ആര്‍.ടി.സി.യെ രക്ഷിക്കാന്‍ നൂതനമായ ‘തൊഴില്‍ ദാന പദ്ധതിയുമായാണ്’ ഗണേഷ് കുമാര്‍ രംഗത്തു വന്നിട്ടുള്ളത്. ആര്‍ക്കും കെഎസ്‌ആര്‍ടിസിക്ക് വേണ്ടി പരസ്യങ്ങള്‍ പിടിക്കാന്‍ അവസരം നല്‍കുന്ന ഈ പദ്ധതി ഉടന്‍ നിലവില്‍ വരുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഈ പദ്ധതി പ്രകാരം, ഒരു ലക്ഷം രൂപയുടെ പരസ്യം കെഎസ്‌ആര്‍ടിസിക്ക് നേടി നല്‍കുന്ന ഏതൊരാള്‍ക്കും അതിന്റെ 15 ശതമാനം കമ്മീഷനായി സ്വന്തം അക്കൗണ്ടിലേക്ക് ലഭിക്കും. കെഎസ്‌ആര്‍ടിസിയില്‍ പരസ്യം പിടിച്ചുകൊണ്ട് ഏതൊരു ചെറുപ്പക്കാരനും മാന്യമായി ജീവിക്കാനുള്ള ഒരു പുതിയ തൊഴിലവസരമാണ് ഇതിലൂടെ തുറന്നു കൊടുക്കുന്നതെന്നും മന്ത്രി അറിയിച്ചു.
മൂന്നര മണിക്കൂറിൽ തലസ്ഥാനത്ത് നിന്ന് കൊച്ചിയിലേക്ക് യാത്ര ; വരുന്നു കെ.എസ്.ആർ.ടി.സി ബിസിനസ് ക്ലാസ്സ് സർവീസ്
പുതിയ പദ്ധതി പ്രഖ്യാപിക്കുന്നതിനിടെ, പരസ്യ കമ്പനികൾക്കെതിരെ ഗതാഗത മന്ത്രി ഗുരുതരങ്ങളായ ആരോപണങ്ങളാണ് ഉന്നയിച്ചത്. പരസ്യ കമ്പനികൾ കാരണം കോടികളുടെ നഷ്ടമാണ് കെ.എസ്.ആര്‍.ടി.സിക്ക് ദിനവും ഉണ്ടാകുന്നത്. കഴിഞ്ഞ 6-7 വര്‍ഷങ്ങള്‍ക്കുള്ളില്‍ 65 കോടി രൂപയെങ്കിലും ഈ വകയില്‍ കോര്‍പ്പറേഷന് നഷ്ടമുണ്ടായിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. ടെന്‍ഡര്‍ എടുത്ത ശേഷം ചില കമ്പനികൾ കള്ളക്കേസുകള്‍ ഉണ്ടാക്കുകയും കോടതിയില്‍ പോയി ആ ഇനത്തില്‍ പണം കൈക്കലാക്കുകയും ചെയ്യുന്നതാണ് കെ.എസ്.ആര്‍.ടി.സിക്ക് ഇത്തരത്തിൽ നഷ്ടമുണ്ടാകാന്‍ കാരണം.



എസ്.ബി.ഐ എ.ടി.എം നിരക്കുകൾ വർദ്ധിപ്പിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.