ഗാസ: ഗാസ സമാധാന കരാറിന്റെ ഭാഗമായുള്ള ബന്ദി മോചനം തുടങ്ങി ഇസ്രയേലും ഹമാസും. ആദ്യ ഘട്ടമെന്ന നിലയിൽ ഏഴ് ബന്ദികളെ ഹമാസ് റെഡ് ക്രസന്റിന് വിട്ട് നൽകി. ആകെയുള്ള 20 ബന്ദികളെയും തിങ്കളാഴ്ച തന്നെ ഹമാസ് മോചിപ്പിക്കും.
ഇസ്രയേൽ സൈനികരായ നിമ്രോദ് കോഹെനും മതൻ സൻഗോകെരും, എൽകാന ബൊഹ്ബൊത്, മതൻ ആഗ്രെസ്റ്റ്, അവിനാറ്റൻ ഒർ, യോസഫ് ഹെയ്ം ഒഹാന, എലോൺ ഒഹെൽ, എവ്യാതർ ദാവൂദ്, ഗയ് ഗിൽബോ ദലാൽ, റോം ബ്രസ്ലാവ്സ്കി, ഇരട്ടകളായ ഗലി, സിവ് ബെർമാൻ, എയ്തൻ മോർ, സീഗെവ് കെൽഫോൺ, മാക്സിം ഹെർകിൻ, എയ്തൻ ഹോൺ, ബാർ കുപെർഷ്ടിയൻ, ഒംറി മിറൻ, സഹോദരങ്ങളായ ഡാവിഡ് കുനിയോ, ഏരിയൽ കുനിയോ എന്നിവരെയാണ് ഹമാസ് മോചിപ്പിക്കുന്നത്.
ഇസ്രയേലിൽ നിന്നുള്ള 200ഓളം പലസ്തീൻ തടവുകാരെയും ഇന്ന് മോചിപ്പിക്കും. റെഡ് ക്രസൻറിൻറെ വളണ്ടിയർമാർ തന്നെയാണ് പലസ്തീൻ തടവുകാരെയും ഏറ്റുവാങ്ങുന്നത്. 108 പലസ്തീൻ തടവുകാരെ ഇസ്രയേൽ സൈനിക ജയിലായ ഒഫറിൽ നിന്നും 142 തടവുകാരെ നെഗെവിലെ ക്റ്റ്സിഒറ്റ് ജയിലിൽ നിന്നും മോചിപ്പിക്കും. ഒഫറിൽ നിന്ന് മോചിപ്പിക്കുന്നവരെ ഗാസയിലേക്കോ അധിനിവേശ വെസ്റ്റ് ബാങ്കിലേക്കോ ആയിരിക്കും കൊണ്ടുപോകുക.



സംസ്ഥാനത്ത് വരും ദിവസങ്ങളിലും കനത്ത മഴ തുടരും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.