ഇടുക്കി അടിമാലിയില്‍ ശക്തമായ മഴയെ തുടര്‍ന്ന് മണ്ണിടിച്ചില്‍. അടിമാലി മച്ചിപ്ലാവ് ചൂരക്കട്ടന്‍കുടി0 ഉന്നതിയിലെ മാങ്കോഴിക്കല്‍ അരുണിന്റെ വീട്ടിലേക്കാണ് മണ്ണിടിഞ്ഞു വീണത്. വൈകുന്നേരത്തോടെ പ്രദേശത്ത് അതിശക്തമായ മഴയാണ് അനുഭവപ്പെട്ടിരുന്നത്. ഈ മഴയിലാണ് അരുണിന്റെ വീടിന് പുറകിലായി മണ്ണിടിഞ്ഞത്.
ഇതിനിടെ,അരുണ്‍ മണ്ണിനടിയില്‍ ഭാഗികമായി അകപ്പെടുകയും ചെയ്തു. അരുണിന്റെ അര വരെയുള്ള ഭാഗം മണ്ണില്പൂണ്ടു പോയിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ മണ്ണിനടിയില്‍ നിന്ന് ഇയാളെ പുറത്തെടുക്കാൻ കഴിഞ്ഞു. നിലവില്‍ അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലുള്ള അരുണിന്റെ പരിക്കുകൾ ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.
രക്ഷാപ്രവര്‍ത്തനത്തിന്റെ ആദ്യഘട്ടത്തില്‍ ഫയര്‍ഫോഴ്സിനും മറ്റ് രക്ഷാപ്രവര്‍ത്തകര്‍ക്കും അപകടസ്ഥലത്തെത്താന്‍ കടുത്ത ബുദ്ധിമുട്ട് നേരിട്ടിരുന്നു. ശക്തമായ മഴയും ഇടുങ്ങിയ വഴിയും കുത്തനെയുള്ള കയറ്റവുമാണ് വെല്ലുവിളിയായത്.



“അവർ നാടിൻ്റെ നന്മക്ക് വേണ്ടി പ്രവർത്തിക്കുന്നവർ” ; സി.സദാനന്ദൻ വധശ്രമക്കേസിലെ പ്രതികളുടെ യാത്രയയപ്പിൽ ന്യായീകരണവുമായി കെ.കെ ശൈലജ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.