എറണാകുളം വടക്കന്‍ പറവൂരില്‍ മൂന്ന് വയസുകാരിയെ കടിച്ച നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. രണ്ട് ദിവസം മുമ്പാണ് കുട്ടിക്ക് നേരെ തെരുവുനായയുടെ ആക്രമണമുണ്ടായത്. കുട്ടിയുടെ ചെവിയുടെ ഒരു ഭാഗം നായ കടിച്ചെടുത്തിരുന്നു. സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് കുട്ടിയിപ്പോൾ. കുട്ടിയുടെ ആരോഗ്യത്തില്‍ ആശങ്ക വേണ്ടെന്നും, ആരോഗ്യം വീണ്ടെടുത്തു വരികയാണെന്നുമാണ് ആശുപത്രി വൃത്തങ്ങള്‍ പറയുന്നത്.
ഞായറാഴ്ച വൈകിട്ട് വീടിനടുത്തുള്ള അമ്പലപ്പറമ്പില്‍ കളിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു കുട്ടിക്കു നേരെ തെരുവു നായയുടെ ആക്രമണം ഉണ്ടായത്. മൂന്നു വയസുകാരിയുടെ ശസ്ത്രക്രിയ ഇന്നലെയാണ് കഴിഞ്ഞത്. കുട്ടിയുടെ അറ്റുപോയ ചെവി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ തുന്നിച്ചേർത്തിരുന്നു. കുട്ടിക്ക് പേവിഷ പ്രതിരോധ കുത്തിവെപ്പ് നല്‍കിയിട്ടുണ്ട്.
കുട്ടിയെ ആക്രമിച്ച ഞായറാഴ്ച തന്നെ തെരുവുനായയെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന് നായയെ പോസ്റ്റ്മോര്‍ട്ടത്തിനും, മറ്റ് പരിശോധനകള്‍ക്കുമായി കൊണ്ടു പോയിരുന്നു. ഈ പരിശോധന ഫലത്തിലാണ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചത്.



ഡൽഹിയിൽ ചാവേർ അക്രമണത്തിന് പദ്ധതി ; രണ്ട് ഐസിസ് ഭീകരർ അറസ്റ്റിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.