ഡൽഹിയിൽ ചാവേർ അക്രമണത്തിന് പദ്ധതി ; രണ്ട് ഐസിസ് ഭീകരർ അറസ്റ്റിൽ

ഇസ്ലാമിക് സ്റ്റേറ്റിൽ ( ഐസിസ് ) നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഡൽഹി ആസ്ഥാനമായുള്ള ഒരു ഭീകര മൊഡ്യൂൾ നശിപ്പിച്ചു ഡൽഹി പോലീസ്. ഡൽഹിയിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട രണ്ട് ഐസിസ് ഭീകരരെയും അറസ്റ്റ് ചെയ്തു. ഡൽഹിയിലെ സാഗിഖ് നഗറിലും ഭോപ്പാലിലുമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരരെ പിടികൂടിയത്. അറസ്റ്റിലായവരിൽ ഒരാൾ അദ്നാൻ എന്ന് പേരുള്ള ഡൽഹി സ്വദേശിയും മറ്റൊരാൾ രാജസ്ഥാൻ സ്വദേശിയുമാണ്. പ്രത്യേക ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

പ്രാഥമിക അന്വേഷണത്തിൽ പ്രതികൾക്ക് ഐ.എസ്.ഐ.എസുമായി ബന്ധമുള്ളതായി കണ്ടെത്തി. ഡൽഹിയിൽ ഒരു വലിയ ഭീകരാക്രമണം നടത്തുകയായിരുന്നു ഇവരുടെ ലക്ഷ്യം. ഇവരിൽ നിന്ന് ഇലക്‌ട്രോണിക് ഉപകരണങ്ങളും മറ്റ് വസ്തുക്കളും പിടിച്ചെടുത്തു. പിടികൂടിയ സമയത്ത് ഇവർ ഐ.ഇ.ഡി സ്ഫോടനത്തിനുള്ള തയ്യാറെടുപ്പുകളിലായിരുന്നു.  ഇരുവരും ഫിദായീൻ (ചാവേർ) ആക്രമണത്തിനായുള്ള പരിശീലനം നേടിയിരുന്നതായും പൊലീസ് പറയുന്നു.

മൊഡ്യൂളിലെ മറ്റ് അംഗങ്ങളെ കണ്ടെത്തുന്നതിനും നെറ്റ്‌വർക്കിന്റെ പ്രവർത്തനങ്ങളുടെ മുഴുവൻ വിവരങ്ങളും കണ്ടെത്തുന്നതിനുമായി ഒന്നിലധികം ഇന്റലിജൻസ്, സുരക്ഷാ ഏജൻസികൾ സംയുക്തമായി സംശയ നിഴലിലുള്ളവരെ  ചോദ്യം ചെയ്തുവരികയാണ്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *