സി.പി.ഐയിൽ വീണ്ടും കൂട്ടരാജി ; തിരുവനന്തപുരത്ത് രാജിവച്ചത് നൂറിലധികം പേർ

സി.പി.ഐയിലെ കൂട്ടരാജി തുടർക്കഥയാകുന്നു. തിരുവനന്തപുരം മീനാങ്കലിൽ നൂറിലധികം പേരാണ് പാർട്ടിയിൽ നിന്ന് രാജിവച്ചതെന്നാണ് വിവരം. സംഘടനാ വിരുദ്ധ പ്രവർത്തനം ചൂണ്ടിക്കാട്ടി മുൻ ജില്ലാ കൗൺസിൽ അംഗം മീനാങ്കൽ കുമാറിനെ പുറത്താക്കിയതിൽ പ്രതിഷേധിച്ചാണ് കൂട്ടരാജി.

ആലപ്പുഴയിൽ നടന്ന സംസ്ഥാന സമ്മേളനത്തിലാണ് സംസ്ഥാന കൗൺസിൽ അംഗമായ മീനാങ്കൽ കുമാറിനെ ഇനിയും കൗൺസിലിൽ ഉൾപ്പെടുത്തേണ്ടതില്ലെന്ന തീരുമാനം പാർട്ടി എടുക്കുന്നത്. അന്ന് മുതൽ പാർട്ടിയുമായി ഇടഞ്ഞു നിൽക്കുന്ന മീനാങ്കൽ കുമാറിനെ പാർട്ടിവിരുദ്ധ പ്രവർത്തനം ആരോപിച്ചാണ് പാർട്ടിയിൽ നിന്ന് പുറത്താക്കാനുള്ള തീരുമാനം സംസ്ഥാന നേത‍‍ൃത്വം എടുത്തത്. ഇതിൽ പ്രതിഷേധിച്ചുകൊണ്ടാണ് മീനാങ്കൽ ബ്രാഞ്ചിൽ നിന്ന് നൂറിലധികം പേർ രാജി വെച്ചത്.

പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ കാരണം ഇന്നലെ കൊല്ലം കടയ്ക്കലിലെ സിപിഐയിലും നിരവധി പേർ പാർട്ടി വിട്ടിരുന്നു. മന്ത്രി ജെ.ചിഞ്ചുറാണിയുടെ ചടയമംഗലം നിയോജക മണ്ഡലത്തിലായിരുന്നു കൂട്ടരാജി. 10 മണ്ഡലം കമ്മിറ്റി അംഗങ്ങൾ, 45 ലോക്കൽ കമ്മിറ്റി അംഗങ്ങൾ, 48 ബ്രാഞ്ച് സെക്രട്ടറിമാർ, 9 ബ്ലോക്ക് -ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങൾ എന്നിവരാണ് രാജിവെച്ചത്. പാർട്ടി വിട്ടവർ സി.പി.എമ്മിൽ ചേരാൻ സാധ്യതയുണ്ടെന്നാണ് വിവരം.

സംസ്ഥാനത്ത് സി.പി.ഐക്ക് ഏറ്റവുമധികം വേരോട്ടമുള്ള ജില്ലയാണ് കൊല്ലം. പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സംസ്ഥാന നേതൃത്വം ഇടപെട്ട് കഴിഞ്ഞദിവസം യോഗം ചേർന്നിരുന്നു. എന്നാൽ യോഗത്തിൽ നിന്ന് ജില്ലാ നേതാക്കൾ വിട്ടുനിന്നിരുന്നു. ഇതിന്പിന്നാലെയാണ് കൂട്ട രാജിയുണ്ടായത്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *