നടൻ ബിനീഷ് ബാസ്റ്റിൻ വിവാഹിതനാകുന്നു. അടൂർ സ്വദേശിനിയായ താരയാണ് വധു. അഞ്ചു വർഷത്തോളം നീണ്ട പ്രണയത്തിനൊടുവിലാണ് വിവാഹം. ബിനീഷ് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ വിവാഹ വാർത്ത ആരാധകരുമായി പങ്കുവച്ചത്. ഇരുവരുടെയും ചിത്രം സഹിതമാണ് പോസ്റ്റ്.
ടീമേ… ഇന്ന് മുതൽ എന്നും, സന്തോഷത്തിലും ദുഃഖത്തിലും ,ആരോഗ്യത്തിലും അനാരോഗ്യത്തിലും , സമ്പത്തിലും ദാരിദ്ര്യത്തിലും, പരസ്പര സ്നേഹത്തോടും, വിശ്വസ്തതയോടും കൂടി, ഏക മനസ്സോടെ ‘താര’ എന്നോടൊപ്പം ഉണ്ടാകും. എല്ലാവരുടെയും അനുഗ്രഹവും പ്രാർഥനയും വേണം’, ബിനീഷ് ഫെയ്സ്ബുക്കിൽ കുറിച്ചു.
എന്റെ അമ്മച്ചിയുടെ ഏറ്റവും വലിയ ആഗ്രഹമാണ് ഈ വിവാഹം. എന്റെ ചാനൽ കാണുന്ന എല്ലാവരുടെയും ആഗ്രഹമാണ്. 10 വർഷമായി എന്താ കല്യാണം കഴിക്കാത്തത് എന്ന് ആളുകൾ ചോദിക്കാൻ തുടങ്ങിയിട്ട്. അവർക്ക് വേണ്ടിയാണ് ഇപ്പോൾ ഇങ്ങനെ ഒരു പരിപാടി നടത്തിയത്. വിവാഹ തീയതി തീരുമാനിച്ചിട്ടില്ല. 2026 ഫെബ്രുവരിയിലായിരിക്കും വിവാഹമെന്നും ബിനീഷ് പറഞ്ഞു.



പ്രായപൂർത്തിയാകാത്ത നായികയുമായി ഇന്റിമേറ്റ് രംഗം ; സീരിയലിനെതിരെ വിമർശനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.