കലൂർ അന്താരാഷ്ട്ര സ്റ്റേഡിയം നവീകരണം ചെയ്യുന്നതിൽ ക്രമക്കേട് ഉണ്ടെന്ന് ആരോപിച്ച് പൊലീസിൽ പരാതി നൽകി കോൺഗ്രസ്. സ്പോൺസറായ ആൻ്റോ അഗസ്റ്റിനും ജി.സി.ഡി.എ ചെയർമാനായ ചന്ദ്രൻപിള്ളക്കുമെതിരെയാണ് ഡി.സി.സി പ്രസിഡണ്ട് മുഹമ്മദ് ഷിയാസ് പരാതി നൽകിയത്. പൊതുസ്വത്ത് കയ്യേറി, അനധികൃതമായി നീക്കം ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്.
ഒപ്പ് വെച്ച കരാറില്ലാതെയാണ് കലൂർ സ്റ്റേഡിയത്തിന്റെ നവീകരണം സ്പോൺസറായ ആന്റോ അഗസ്റ്റിനെ ഏൽപ്പിച്ചതെന്ന് വ്യക്തമായതിന് തൊട്ടു പിന്നാലെയാണ് ക്രമക്കേട് ആരോപിച്ചു കൊണ്ടുള്ള കോൺഗ്രസിന്റെ പരാതി. പൊതുസ്ഥലം അനധികൃതമായി കൈമാറി, നീക്കം ചെയ്ത ശേഷം നിർമാണ പ്രവർത്തനങ്ങൾ നടത്തിയെന്നാണ് പരാതി. പ്രതികൾക്കെതിരെ ക്രിമിനൽ കേസെടുക്കണം എന്നാണ് കോൺഗ്രസിന്റെ ആവശ്യം.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
You May Also Like
അന്വേഷണം പൂർത്തിയാക്കാൻ പൊലീസിന് ഒരു പദ്ധതിയുമില്ലെന്ന് കോടതി; ഷാജൻ സ്കറിയ പൊലീസിന്റെ വയർലെസ് സന്ദേശം ചോർത്തിയ കേസിൽ പൊലീസിന് രൂക്ഷ വിമർശനം



ആനയെ കണ്ട് ഭയന്നോടി; തൃശ്ശൂർ ചാലക്കുടിയിൽ ഫോറസ്റ്റ് വാച്ചര്‍ക്ക് പരിക്കേറ്റു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.