മറുനാടൻ മലയാളി ഓൺലൈൻ വാർത്താ പോർട്ടൽ ഉടമ ഷാജൻ സ്കറിയ പൊലീസിന്റെ വയർലെസ് സന്ദേശം ചോർത്തിയ കേസിൽ രൂക്ഷ വിമർശനം. ഇതുവരെ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാത്തതിലാണ് പൊലീസിന് കോടതിയുടെ വിമർശനം. എറണാകുളം മജിസ്ട്രേറ്റ് കോടതിയാണ് അതിരൂക്ഷമായ ഭാഷയിൽ പൊലീസിനെ കുറ്റപ്പെടുത്തിയത്.
അന്വേഷണം പൂർത്തിയാക്കാൻ പൊലീസിന് ഒരു പദ്ധതിയുമില്ല. കേസെടുത്ത് 500 ദിവസമായിട്ടും അന്വേഷണ റിപ്പോർട്ട് നൽകുന്നതിൽ പാലാരിവട്ടം പൊലീസിന് വീഴ്ച ഉണ്ടായെന്നും എറണാകുളം മജിസ്ട്രേറ്റ് കോടതി വിമർശിച്ചു.കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം പൂർത്തിയാക്കാൻ പൊലീസിന് കോടതി നിർദേശം നൽകി.
ഓരോ മുപ്പത് ദിവസം കൂടുമ്പോഴും അന്വേഷണ പുരോഗതി കോടതിയെ അറിയിക്കണം. അന്വേഷണത്തിലെ വീഴ്ച ഒഴിവാക്കാനാണ് കോടതി മേൽനോട്ടമെന്നും ഉത്തരവിൽ വ്യക്തമാക്കി. അന്വേഷണം പൂർത്തിയാക്കി വേഗത്തിൽ റിപ്പോർട്ട് നൽകാനും കോടതി നിർദേശിച്ചു.
പാലക്കാട് നിന്നും കാണാതായ വയോധികയെ വീടിന് സമീപത്തെ ചെക്ക് ഡാമിൽ മരിച്ച നിലയിൽ കണ്ടെത്തി
പൊലീസിന്റെ വയർലെസ് സന്ദേശങ്ങൾ ചോർത്തി അത് വെബ്സൈറ്റിൽ പ്രസദ്ധീകരിച്ചെന്നാണ് ഷാജനെതിരായ കേസ്. 2021ലായിരുന്നു സംഭവം. ഷാജൻ സ്കറിയ പൊലീസിന്റെ വയർലെസ് വിവരങ്ങൾ ചോർത്തിയെന്നാരോപിച്ച് പിവി അൻവറാണ് തെളിവുകൾ സഹിതം ഡിജിപിക്ക് പരാതി നൽകിയത്. രാജ്യ സുരക്ഷയെ ബാധിക്കുന്ന വിഷയമാണെന്ന് ചൂണ്ടിക്കാട്ടി അൻവർ പ്രധാനമന്ത്രിക്കും ഇ മെയിൽ വഴി പരാതി നൽകിയിരുന്നു. ചോർത്താൻ ഷാജൻ മഹാരാഷ്ട്രയിലെ സംവിധാനങ്ങൾ ഉപയോഗിച്ചെന്നാണ് അൻവറിന്റെ ആരോപണം


പാലിയേക്കരയിലെ ടോൾ പിരിവ് നിർത്തലാക്കിയ ഉത്തരവ് നാളെ വരെ നീട്ടി ഹൈക്കോടതി
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.