കാലിക്കറ്റ് സര്‍വകലാശാല വി.സി നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ച് വിജ്ഞാപനം പുറപ്പെടുവിച്ച് ഗവര്‍ണര്‍. സര്‍വകലാശാല സെനറ്റ്, ചാന്‍സലര്‍, യുജിസി എന്നിവരുടെ പ്രതിനിധികള്‍ അടങ്ങുന്നതാണ് കമ്മിറ്റി. ബാംഗ്ലൂര്‍ ഐഐടിയിലെ പ്രൊഫസര്‍ ഇലുവാതിങ്കല്‍ ഡി.ജമ്മീസ്, കേരള സ്റ്റേറ്റ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി കൗണ്‍സില്‍ മെമ്പര്‍ സെക്രട്ടറി പ്രൊഫ എ.സാബു, മുംബൈ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ പ്രൊഫ.രവീന്ദ്ര.ഡി.കുല്‍കര്‍ണി എന്നിവർ അടങ്ങുന്നതാണ് കമ്മിറ്റി.
ചാന്‍സലറുടെ പ്രതിനിധിയായ ഇലുവാതിങ്കല്‍.ഡി ജമ്മീസ് ആണ് സെര്‍ച്ച് കമ്മിറ്റി കണ്‍വീനര്‍. വി.സി പദവിയിലേക്ക് യോഗ്യരായ മൂന്നു മുതല്‍ അഞ്ചു പേരുടെ പട്ടിക മൂന്നു മാസത്തിനുള്ളില്‍ സമര്‍പ്പിക്കാനാണ് നിര്‍ദേശം. നിലവിലെ വി.സി പ്രൊഫ. പി.രവീന്ദ്രന്റെത് താത്കാലിക ചുമതലയാണ്. ഇടത് അംഗങ്ങള്‍ക്ക് ഭൂരിപക്ഷം ഉള്ള സെനറ്റ്, സെര്‍ച്ച് കമ്മിറ്റിക്കുള്ള സര്‍വകലാശാല പ്രതിനിധിയെ നല്‍കാത്തതാണ് സേര്‍ച്ച് കമ്മിറ്റി രൂപീകരണം വൈകാന്‍ കാരണം. സംസ്ഥാനത്തെ 13 സര്‍വകലാശാലകളിലും ഇപ്പോള്‍ സ്ഥിരം വിസിയില്ലാത്ത സാഹചര്യമാണ് നിലവിലുള്ളത്.
കേരളത്തിലിന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത



പ്രധാനമന്ത്രിയുടെ പരിപാടിക്ക് വേദി വിട്ടുനൽകാതെ സർക്കാർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.