പ്രധാനമന്ത്രിയുടെ പരിപാടിക്ക് വേദി വിട്ടുനൽകാതെ സർക്കാർ

പ്രധാനമന്ത്രി പങ്കെടുക്കുന്ന റെയിൽവേയുടെ പരിപാടിക്കായി സ്റ്റേഡിയം വിട്ടു നൽകാതെ സർക്കാർ. ഈ മാസം 23ന് കോർപറേഷൻ വികസന രേഖയുടെ പ്രകാശനത്തിനും, റെയിൽവേയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനുമായാണു പ്രധാനമന്ത്രി മോദി കൊച്ചിയിൽ എത്തുക. ബി.ജെ.പിയും, റെയിൽവേയും സെൻട്രൽ സ്റ്റേഡിയം വിട്ടുകിട്ടാനായി കത്ത് നൽകിയെങ്കിലും 26ന് റിപ്പബ്ലിക് ദിന പരേഡ് നടക്കുന്നതിനാൽ സ്റ്റേഡിയം വിട്ടു നൽകാൻ കഴിയില്ലെന്ന നിലപാടിലാണു കേരള സർക്കാർ.

സ്റ്റേഡിയം കിട്ടിയില്ലെങ്കിൽ പരിപാടി പുത്തരിക്കണ്ടം മൈതാനത്ത് നടത്താനാണു ബി.ജെ.പിയുടെ തീരുമാനം. എന്നാൽ, സെൻട്രൽ സ്റ്റേഡിയം നിഷേധിക്കപ്പെട്ടതോടെ മറ്റു വേദികൾ തേടിയുള്ള ഓട്ടത്തിലാണു റെയിൽവേ. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം ക്രിക്കറ്റ് മൽസരങ്ങൾ നടക്കുന്നതിനാൽ ലഭിക്കാൻ സാധ്യതയില്ല. സെൻട്രൽ സ്റ്റേഡിയം ലഭിച്ചില്ലെങ്കിൽ  റെയിൽവേയുടെ പരിപാടിയും പുത്തരിക്കണ്ടം മൈതാനത്തേക്കു മാറ്റേണ്ടി വരും.

റിപ്പബ്ലിക് ദിന പരേഡിന് 2 ദിവസം സമയം ഉണ്ടെന്നിരിക്കെ 23 ന് സെൻട്രൽ സ്റ്റേഡിയം വിട്ടു നൽകാത്ത സർക്കാർ നടപടി ദുരുദ്ദേശപരമാണെന്ന ആക്ഷേപവും പൊതുവെ ഉയരുന്നുണ്ട്. ഇതിന് മുമ്പ് സെൻട്രൽ സ്റ്റേഡിയത്തിലെ ചടങ്ങിൽ പ്രധാനമന്ത്രി പങ്കെടുത്തിട്ടുള്ളതിനാൽ സുരക്ഷാ അനുമതികൾ ലഭിക്കാൻ എളുപ്പമാണ്‌. അതിനാലാണ് സെൻട്രൽ സ്റ്റേഡിയം നൽകണമെന്ന എന്ന ആവശ്യം റെയിൽവേ ഉന്നയിച്ചത്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *