ജിസ്മോളുടെയും മക്കളുടേയും മരണം; മുഖ്യമന്ത്രിക്ക് പരാതി നൽകി കുടുംബം

ഏറ്റുമാനൂർ പേരൂർ പള്ളിക്കുന്ന് പള്ളിക്കടവിൽനിന്ന് അമ്മയും മക്കളും ആത്മഹത്യ ചെയ്ത സംഭവത്തിൽ മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകി കുടുംബം. അന്വേഷണം ഊർജിതമാക്കണമെന്നും കുറ്റക്കാരെ ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ടാണ് പരാതി. ഹൈക്കോടതി അഭിഭാഷകയായ കോട്ടയം നീറിക്കാട് തൊണ്ണൻമാവുങ്കൽ ജിമ്മിയുടെ ഭാര്യ അഡ്വ. ജിസ് മോൾ തോമസ് (32), മക്കളായ നേഹ മരിയ(4), നോറ ജിസ് ജിമ്മി (1) എന്നിവർ ഏപ്രിൽ 15നായിരുന്നു പുഴയിൽ ചാടി മരിച്ചത്. ജിസ്മോളുടെ പിതാവ് തോമസാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.

ഏറ്റുമാനൂർ പേരൂർ പള്ളിക്കുന്ന് പള്ളിക്കടവിൽനിന്ന് കുഞ്ഞുങ്ങളുമായി ജിസ് മോൾ മീനച്ചിലാറ്റിലേക്ക് ചാടുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഹൈക്കോടതിയിലും പാലാ കോടതിയിലും അഭിഭാഷകനായിരുന്നു ജിസ് മോൾ 2019-20 വർഷത്തെ മുത്തോലി പഞ്ചായത്ത് പ്രസിഡൻറായിരുന്നു. പ്രവർത്തകരായ ഇവർ പൊതുരംഗത്തും സജീവമായിരുന്നു. കുടുംബ പ്രശ്‌നമാകാം മരണത്തിന് കാരണമെന്നാണ് നിഗമനം. ഏറ്റുമാനൂർ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു.

സംഭവത്തിൽ ഭർത്താവ്  ജിമ്മിക്കെതിരെ ഗുരുതര ആരോപണവുമായി മരിച്ച ജിസ് മോളുടെ കുടുംബം രംഗത്ത് വന്നിരുന്നു . ഭർതൃവീട്ടിൽ ജിസ് മോൾ നേരിട്ടത് കൊടിയ പീഡനമാണെന്നാണ് കുടുംബം പറയുന്നത്. തൻറെ മകൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് ജിസ് മോളുടെ പിതാവ് നേരത്തെ പ്രതികരിച്ചിരുന്നു.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *