ബെംഗളൂരുവിൽ കുടുംബ വഴക്കിനിടെ ഭാര്യയെ നിലത്തേക്ക് തള്ളിയിട്ട ഭര്‍ത്താവ് കഴുത്തിൽ കാലമര്‍ത്തി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി. കർണാടകയിലെ ശ്രീനിവാസ്പൂർ സ്വദേശിനിയും പ്രതി ഹരീഷ് കുമാറിന്റെ ഭാര്യയുമായ പത്മജയാണ് കൊല്ലപ്പെട്ടത്.
എഞ്ചിനീയറിംഗ് ബിരുദം പൂർത്തിയാക്കിയ ശേഷം ഇരുവരും ബെംഗളൂരുവിൽ ജോലി ചെയ്യുന്നുണ്ടായിരുന്നു എന്നാണ് പൊലീസ് പറഞ്ഞത്. ഹരീഷ് ജോലിയുപേക്ഷിച്ച് കുറച്ച് നാളുകളായെന്ന് പറയപ്പെടുന്നു. ഇവർക്ക് രണ്ട് കുട്ടികളുമുണ്ട്. ഇവര്‍ തമ്മിൽ സ്ഥിരമായി വഴക്കുണ്ടാകാറുണ്ടായിരുന്നു.
ഇന്നലെ പത്മജ ഷോപ്പിങ്ങിന് പോയതിനെച്ചൊല്ലിയാണ് ദമ്പതികൾ തമ്മിൽ തർക്കമുണ്ടായത്. പത്മജയെ മര്‍ദിച്ച ശേഷം നിലത്തേക്ക് തള്ളിയിട്ട് കഴുത്തിൽ കാൽ വച്ച് ജീവൻ പോകുന്നതു വരെ ഹരീഷ് അമര്‍ത്തിപ്പിടിക്കുകയായിരുന്നു.
എറണാകുളത്ത് തോക്കുചൂണ്ടി ഭീഷണി ; പട്ടാപ്പകൽ കവർന്നത് 80 ലക്ഷം രൂപ
ഭാരതീയ ന്യായ സംഹിതയിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം ബൊമ്മനഹള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടരുകയാണ്. ഹരീഷിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തു വരികയാണ്. ഇവരുടെ കുട്ടികൾ ഇപ്പോൾ ബന്ധുക്കളുടെ സംരക്ഷണയിലാനുള്ളത്.



ഹോസ്റ്റലിൽ ഒപ്പം താമസിച്ചിരുന്നവരുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി; അശ്ലീല വെബ്സൈറ്റിൽ പങ്കു വച്ച യുവതി അറസ്റ്റിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.