രാജ്യത്താകെ നടപ്പാക്കുന്ന തീവ്ര വോട്ടർ പട്ടികാ പരിഷ്കരണത്തെ ചൊല്ലി പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധം. സഭാ നടപടികള്‍ നിര്‍ത്തിവച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്ന ആവശ്യവുമായി പ്രതിപക്ഷം രംഗത്തെത്തുകയായിരുന്നു.
കേരളത്തില്‍ നിന്നുള്ള എം.പിമാരായ കെ.സി വേണുഗോപാല്‍, അബ്ദുള്‍ വഹാബ്, ജോണ്‍ ബ്രിട്ടാസ് ഉള്‍പ്പെടെയുള്ളവര്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കി. ലോക്സഭാ നടപടികള്‍ ആരംഭിച്ച ഉടന്‍ തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങുകയായിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് സഭാ നടപടികള്‍ രണ്ടുതവണ നിര്‍ത്തി വെക്കേണ്ടി വന്നു.
പ്രതിഷേധത്തിന്റെ പേരില്‍ പാര്‍ലമെന്റ് നാടകവേദി ആക്കരുതെന്ന് പ്രതിപക്ഷത്തോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ നിരാശയില്‍ നിന്ന് പ്രതിപക്ഷം പുറത്തുവരണമെന്നും പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിന്റെ കടമ നിറവേറ്റണമെന്നും മോദി പറഞ്ഞു.
മുന്‍ ഉപരാഷ്ട്രപതി ജഗദീപ് ധന്‍കറിന് യാത്രയയപ്പ് പോലും നല്കാന് സാധിച്ചില്ലെന്നും അധ്യക്ഷന്‍ ഭരണ – പ്രതിപക്ഷത്തെ ഒരുപോലെ പരിഗണിക്കണമെന്നും രാജ്യസഭയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. കോണ്‍ഗ്രസും പ്രതിപക്ഷവും മുന്‍ ഉപരാഷ്ട്രപതിയെ അപമാനിച്ചിട്ടുള്ളതായി ഭരണപക്ഷവും തിരിച്ചടിച്ചു.



വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.