കൊച്ചിയിലെ വസ്ത്രവ്യാപാര സ്ഥാപനങ്ങളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്

ഫോർട്ട് കൊച്ചിയിലും മട്ടാഞ്ചേരിയിലുമായി പ്രവർത്തിക്കുന്ന വസ്ത്ര വ്യാപാര സ്ഥാപനങ്ങളിൽ വ്യാപക പരിശോധന നടത്തി ആദായ നികുതി വകുപ്പ്. കാശ്മീരി സ്വദേശിയായ വ്യാപാരിയുടെ ഉടമസ്ഥതയിലുള്ള മട്ടാഞ്ചേരി ജ്യൂ-ടൗണിലെ മൂന്ന് കടകളിലും ഫോർട്ട് കൊച്ചി പ്രിൻസസ് സ്ട്രീറ്റിലെ കടയിലുമാണ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയത്.

കഴിഞ്ഞ ഇരുപത് വർഷത്തിലേറെയായി ഈ സ്ഥാപനങ്ങൾ കൃത്യമായി നികുതി അടയ്ക്കുകയോ ആദായനികുതി റിട്ടേണുകൾ സമർപ്പിക്കുകയോ ചെയ്യുന്നില്ലെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

ഇന്ന് പകൽ മുഴുവൻ നീണ്ടുനിന്ന വിശദമായ പരിശോധനകൾക്ക് ശേഷം ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ കടകൾ സീൽ ചെയ്തു എന്നാണ് റിപ്പോർട്ട്‌. പരിശോധന നടത്തിയതിനെ കുറിച്ചോ, കണ്ടെടുത്ത രേഖകളെക്കുറിച്ചോ കൂടുതൽ വിവരങ്ങൾ ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയിട്ടില്ല..

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *