ഐഫോൺ 17 സീരീസ് വിപണിയിലെത്തിയതോടെ ഐഫോൺ 16ന്റെ വില കുത്തനെ ഇടിഞ്ഞിരിക്കുകയാണ് ഇപ്പോൾ. പുറത്തിറങ്ങിയ സമയത്ത് ഐഫോൺ 16ന്റെ വില 79,900 രൂപയായിരുന്നു. എന്നാൽ ഐഫോൺ 17 സീരീസ് എത്തുന്നതോടെ ഐഫോൺ 16ന്റെ വില 51999 രൂപയായി ഇടിയുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ഓഫർ സമയമായ ഈ ഉത്സവ സീസണിൽ നിങ്ങൾക്ക് ഐഫോൺ 16 വെറും 48,399 രൂപയ്ക്ക് വാങ്ങാൻ കഴിയുമെന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ട്.
ഫ്ളിപ്കാർട്ടിലാണ് ഐഫോണിന് വൻ വിലക്കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്. 2025-ലെ ബിഗ് ബില്യൺ ഡേ സെയിലിൽ ഐഫോൺ 16 ന്റെ വില ലിസ്റ്റ് ചെയ്യുക 51,999 രൂപയിലേക്കായിരിക്കുമെന്നാണ് റിപ്പോർട്ട്. എന്നാൽ അതിലും വില കുറവിൽ ഫോൺ സ്വന്തമാക്കാൻ സാധിക്കും. കാരണം 51,999 രൂപയ്ക്ക് ലിസ്റ്റ് ചെയ്യുന്ന ഫോണിന് ഫ്ലിപ്കാർട്ട് ഇൻസ്റ്റന്റ് ഡിസ്കൗണ്ടായി 1,053 രൂപ കൂടി കുറയ്ക്കും. കൂടാതെ 2,547 രൂപ കാഷ്ബാക്കായും ലഭിക്കും, അപ്പോൾ ഐഫോൺ16 ഫ്ലിപ്കാർട്ടിൽ നിന്ന് 48,399 രൂപയ്ക്ക് സ്വന്തമാക്കാനും കഴിയും.
ഇന്ത്യയിലെ ഏറ്റവും വലിയ എ.ഐ ഹബ്ബ് വിശാഖപട്ടണത്ത് ; 15 ബില്യൺ ഡോളർ നിക്ഷേപിക്കാനൊരുങ്ങി ഗൂഗിൾ



യു.പി.ഐ ഇടപാടുകൾ എക്കാലവും സൗജന്യമായിരിക്കില്ലെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.