2026 ലെ ഗ്രാമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ചരിത്രത്തിലാദ്യമായി ടിബറ്റന്‍ ആത്മീയ ഗുരു ദലൈലാമയ്ക്ക് പുരസ്കാരം. മികച്ച ഓഡിയോ ബുക്ക് , നറേഷന്, സ്റ്റോറി ടെല്ലിങ് ആന്‍ഡ് റെക്കോര്‍ഡിങ് വിഭാഗത്തിലാണ് ദലൈലാമയുടെ പുരസ്കാരനേട്ടം. അതോടൊപ്പം, അമേരിക്കന്‍ ഫിലിം മേക്കര്‍ സ്റ്റീവൻ സ്പീൽബർഗിനും, കെ പോപ്പിനും പുരസ്കാരങ്ങളുണ്ട്.
‘മ്യൂസിക് ഫോർ ജോൺ വില്യംസ്’ മികച്ച സംഗീത സിനിമയ്ക്കുള്ള പുരസ്കാരം നേടിയതോടെയാണ് സംവിധായകൻ സ്റ്റീവൻ സ്പീൽബർഗ് തന്റെ ആദ്യ ഗ്രാമി സ്വന്തമാക്കിയത്. മികച്ച ഗാനത്തിനുള്ള പുരസ്കാരമാണ് ‘കെ-പോപ്പ് ഡീമൺ ഹണ്ടേഴ്സ്’ ലെ ‘ഗോൾഡൻ’ എന്ന ഗാനം നേടിയത്.
അതേസമയം, കരിയറിലെ ആദ്യ ഗ്രാമി പുരസ്കാരം നേടി ലേഡി ഗാഗ. ആബ്ര കാ ഡാബ്രയിലൂടെ ഡാന്‍സ് പോപ്പ് റെക്കോര്‍ഡിങ് വിഭാഗത്തിലാണ് നേട്ടം. റാപ്പ് കാറ്റഗറിയില്‍ മൂന്ന് പുരസ്കാരങ്ങള്‍ സ്വന്തമാക്കി കെന്‍ഡ്രിക് ലാമര്‍. മികച്ച ഗ്ലോബല്‍ മ്യൂസിക് പെര്‍ഫോമന്‍സിനാണ് ബാഡ് ബണ്ണിക്ക് പുരസ്കാരം.
കെനിയയിൽ ചെറു യാത്രാവിമാനം തകർന്ന് വീണ് 12 മരണം
ആല്‍ബം ഓഫ് ദി ഇയര്‍ പുസ്കാരം സ്വന്തമാക്കാന്‍ കടുത്ത മല്‍സരമാണ് മൂവരും നടത്തുന്നത്. പുലിറ്റ്സ്റ്റര്‍ പ്രൈസ് വിജയ് കൂടിയായ ലാമര്‍ക്ക് ഗ്രാമിയില്‍ 9 നോമിനേഷനുകളാണ് ഉള്ളത്. ലോസഞ്ചല്സിലാണ് 68–ാമത് ഗ്രാമി സംഗീത പുരസ്കാരങ്ങളുടെ പ്രഖ്യാപനച്ചടങ്ങ്.



കഫ് സിറപ്പ് മരണം ; പരിശോധന കർശനമാക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര നിർദേശം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.