ശബരിമല സ്വർണക്കൊള്ളക്കേസിലെ അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതെന്നും, പ്രതികൾ ആരും രക്ഷപ്പെടില്ലെന്നും ഹൈക്കോടതി. കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കുന്നതിനിടയിലാണ് ഹൈക്കോടതിയുടെ പരാമർശം. അന്വേഷണ സംഘത്തിന് കുറച്ചു കൂടി സമയം നൽകണമെന്നും, ഒരു പ്രതികളും രക്ഷപ്പെടില്ലെന്നുമാണ് കോടതി പറഞ്ഞത്.
ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരടക്കമുള്ളവരുടെ ഹർജികളാണ് കോടതി പരിഗണിച്ചത്. ദേവസ്വം ബോർഡിലെ ഉന്നതർക്കു മേൽ കൃത്യമായ അന്വേഷണം നടക്കുന്നില്ല, സർക്കാരിന്റെ സമ്മർദ്ദമുണ്ട് എന്നീ കാര്യങ്ങൾ ആരോപിച്ചുള്ള ഹർജികൾ പിന്നീട് കോടതി പരിഗണിക്കും. കേസിൽ കുറ്റപത്രം സമർപ്പിക്കാത്തതിനാൽ അറസ്റ്റിലായവർക്ക് ജാമ്യം ലഭിച്ചതോടെയാണ് പ്രത്യേക അന്വേഷണ സംഘത്തിനു നേരെ വിമർശനങ്ങൾ വ്യാപകമായത്.
കഴിഞ്ഞ ദിവസം കേസില്‍ ശബരിമലയിലെ മുൻ എക്സിക്യൂട്ടീവ് ഓഫീസര്‍ ഡി.സുധീഷ് കുമാറിന് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചിരുന്നു. ജനുവരി 29ന് ശബരിമല മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എസ് ശ്രീകുമാറിനും ജാമ്യം ലഭിച്ചിരുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനാണ് കേസിൽ ആദ്യമായി സ്വാഭാവിക ജാമ്യം ലഭിച്ചത്.



വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.