തിരുവനന്തപുരം വെമ്പായത്ത് നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി ബസ് കടയില്‍ ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ ഒരാള്‍ മരിച്ചു. ബസ് ഇടിച്ച് ഗുരുതര നിലയിലായ ബൈക്ക് യാത്രികനാണ് മരിച്ചത്. നിരവധി പേർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്.
വെമ്പായത്ത് നിന്നും തിരുവനന്തപുരത്തേക്ക് വന്ന ഓർഡിനറി ബസാണ് നിയന്ത്രണം വിട്ട് ബൈക്കുകളില്‍ ഇടിച്ച ശേഷം കടയിലേക്ക് ഇടിച്ചു കയറിയത്. 35ലധികം ആളുകള്‍ ബസിലുണ്ടായിരുന്നു എന്നാണ് വിവരം. കടയില്‍ ഉണ്ടായിരുന്നവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ആളുകളെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. നിസ്സാര പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലും പ്രവേശിപ്പിച്ചിട്ടുണ്ട്.
നിയന്ത്രണം വിട്ട ബസ് ആദ്യം ഒരു കാറിലും, പിന്നീട് നിരവധി ബൈക്കുകളിലും ഇടിച്ച് കടയിലേക്ക് ഇടിച്ച് കയറുകയായിരുന്നു എന്നാണ് സാക്ഷിമൊഴി. ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികനെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. നാട്ടുകാരും പൊലീസും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
കലയിലൂടൊരു ‘സ്നേഹസ്പര്‍ശം’; ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു



കനത്ത മഴ ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.