കൊച്ചി ബിനാലെയ്ക്കെത്തിയ വിദേശ വനിതക്ക് നേരെ ലൈംഗികാതിക്രമം നടന്നതായി പരാതി. നവി മുംബൈ സ്വദേശി സുമിത് കട്ടാരെയ്‌ക്കെതിരെയാണ് വിദേശവനിത പരാതി നൽകിയത്. ജനുവരിയിൽ നടന്ന സംഭവത്തിൽ ഫോർട്ട് കൊച്ചി പൊലീസ് കേസെടുത്തു.
ബിനാലെയിൽ പങ്കെടുക്കുന്നതിനും പരിപാടി അവതരിപ്പിക്കുന്നതിനുമായാണ് യുവതി കൊച്ചിയിലെത്തിയത്. പ്രധാനവേദിക്കരികിൽ വച്ചാണ് പരാതിക്കാരിയെ സുമിത് പരിചയപ്പെട്ടത്. മദ്യപിക്കാനുള്ള ക്ഷണം ആദ്യം തന്നെ യുവതി നിരസിച്ചിരുന്നു. പിന്നീട് ഹൗസ്ബോട്ടിൽ കാഴ്‌ചകൾ കാണാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തിയ ശേഷം ലൈംഗികാതിക്രമം നടത്തിയതായാണ് യുവതിയുടെ പരാതി.
സംഭവത്തിന് പിന്നാലെ വിദേശത്തേക്ക് മടങ്ങിയ യുവതി ഇമെയിൽ വഴി കൊച്ചി പൊലീസ് കമ്മീഷണർക്ക് പരാതി നൽകുകയായിരുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്‌ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
You May Also Like
അഞ്ച് വയസ്സുകാരിയുടെ സ്വകാര്യ ഭാഗം ചട്ടുകം ചൂടാക്കി പൊള്ളിച്ചു ; രണ്ടാനമ്മ അറസ്റ്റിൽ
അഞ്ച് വയസ്സുകാരിയുടെ സ്വകാര്യ ഭാഗം ചട്ടുകം ചൂടാക്കി പൊള്ളിച്ചു ; രണ്ടാനമ്മ അറസ്റ്റിൽ
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.



വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.