ഇടുക്കി കട്ടപ്പനയിൽ ലോട്ടറിക്കടയില്‍ മോഷണം. ഒരുലക്ഷം രൂപയും മൂന്നര ലക്ഷം രൂപയുടെ ലോട്ടറിയും കവര്‍ന്നു. ബസ് സ്റ്റാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന അശോക ലോട്ടറി ഏജന്‍സിയിലാണ് കവർച്ച നടന്നത്.
ഇന്നലെ രാത്രിയാണ് മോഷണംനടന്നത്. ഷട്ടറിന്റെ താഴ് തകര്‍ത്താണ് മോഷ്ടാവ് ഉള്ളില്‍കടന്നത്. ഇന്ന് രാവിലെ ജീവനക്കാരി കട തുറക്കാന്‍ എത്തിയപ്പോള്‍ വിവരമറിയുന്നത്. പണവും ലോട്ടറിയും മോഷ്ടിക്കുന്ന ദൃശ്യങ്ങള്‍ കടയിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും ലഭിച്ചു.
കടയുടമയുടെ പരാതിയില്‍ കട്ടപ്പന പൊലീസ് അന്വേഷണം തുടങ്ങി. സ്ഥലത്ത് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


തിരുവല്ല കവിത കൊലക്കേസ് ; പ്രതിക്ക് ജീവപര്യന്തം തടവും, 5 ലക്ഷം രൂപ പിഴയും
ഭാര്യാപിതാവിനെ കാറിടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്, മരുമകന് അറസ്റ്റില്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.