ഗതാഗത മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍ ഇപ്പോഴും ഉമ്മന്‍ ചാണ്ടിയെ വേട്ടയാടുകയാണെന്ന പരാമർശവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഗണേഷ് പറഞ്ഞ കാര്യങ്ങള്‍ മുഴുവന്‍ അറിയുന്ന ആളാണ് താന്‍. പറയേണ്ടി വന്നാല്‍ എല്ലാം പറയുമെന്നാണ് തിരുവഞ്ചൂര്‍ പറഞ്ഞത്.
‘ഗണേഷ് കുമാറിന് മറുപടി പറയാത്തത് ഉമ്മന്‍ ചാണ്ടിയെ വീണ്ടും വലിച്ചിഴയ്ക്കാന്‍ ബുദ്ധിമുട്ടുള്ളതു കൊണ്ടാണ്. ഇതൊക്കെ നീതിയാണോ? ഗണേഷിന്റെ എല്ലാ കഥയും അറിയാവുന്ന ആളാണ് ഞാന്‍. ജീവിച്ചിരിക്കുന്നവരില്‍ അതെല്ലാം അറിയാവുന്ന ആള്‍ ഞാന്‍ മാത്രമായിരിക്കും. ഇതിന്റെ ഉള്‍ക്കഥകള്‍ എല്ലാം എനിക്കറിയാം. ഗണേഷിന് എന്തു ഗുണം കിട്ടാനാണ് ഉമ്മന്‍ ചാണ്ടിയെ ഇപ്പോഴും വേട്ടയാടുന്നത് ? മരണശേഷവും എന്തിനാണ് ഉമ്മന്‍ ചാണ്ടിയെ വേട്ടയാടുന്നത് ? മുമ്പ് എത്രത്തോളം ഉമ്മന്‍ചാണ്ടിയെ വേട്ടയാടി എന്ന് പൊതു സമൂഹത്തിന് നന്നായി അറിയാം. കല്ലറയില്‍ പോസ്റ്റര്‍ കൊണ്ട് വച്ച് ഉമ്മന്‍ ചാണ്ടിയെ അപമാനിക്കുകയാണ്”, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
ആഗോള അയ്യപ്പ സംഗമം സര്‍ക്കാര്‍ പിടിച്ച പുലിവാലാണെന്നും സര്‍ക്കാര്‍ ചെലവില്‍ നടത്തില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയിലെ ചോദ്യത്തിനു സര്‍ക്കാര്‍ മറുപടി തന്നു. കോടതിയിൽ ചോദിച്ച ചോദ്യത്തിന് എന്താണ് സത്യമായ മറുപടി തരാതിരുന്നത്. നിയമസഭയില്‍ തന്നതാണ് ആധികാരിക രേഖ എന്നാണ് വിശ്വസിക്കുന്നത്. എങ്ങനെയാണ് നിയമസഭയിലും ഹൈക്കോടതിയിലും രണ്ട് കണക്കുകള്‍ എത്തിയത് എന്ന കാര്യത്തിൽ സര്‍ക്കാരും ദേവസ്വം ബോര്‍ഡും വിശദീകരണം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഫറോക്ക് സ്റ്റേഷനിൽ നിന്ന് തട്ടിക്കൊണ്ടുപോക്ക് കേസിലെ പ്രതി കൈവിലങ്ങുമായി രക്ഷപ്പെട്ടു



മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റായി ഒ.കെ. വാസു ചുമതലയേറ്റു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.