പെൺകുട്ടിയെ തട്ടികൊണ്ടു പോയ കേസിൽ പൊലീസ് പിടികൂടി സ്റ്റേഷനിൽ നിർത്തിയിരുന്ന പ്രതി പൊലീസ് സ്റ്റേഷനിൽ നിന്ന് കൈവിലങ്ങുമായി ഓടി രക്ഷപെട്ടു. അസം സ്വദേശി പ്രസൻജിത്ത് (21) ആണ് പൊലീസ് സ്റ്റേഷനിൽ നിന്ന് ഓടിപോയത്. പെരുമുഖം ഭാഗത്തു നിന്ന് ഇതര സംസ്ഥാന പെൺകുട്ടിയുമായി നാടുവിട്ടു പോയ പ്രതിയെയും പെൺകുട്ടിയെയും ബെംഗളൂരിൽ നിന്നുമാണ് പോലീസ് കണ്ടെത്തിയത്. ഇതിനു ശേഷം പൊലീസ് ഇരുവരെയും ചൊവ്വാഴ്ചയാണ് ഫറോക്ക് സ്റ്റേഷനിൽ എത്തിച്ചത്.
പെൺകുട്ടിയെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കി. പ്രതി പ്രസൻജിത്തിനെ ആശുപത്രിയിൽ വൈദ്യപരിശോധനക്ക് കൊണ്ടുപോയ ശേഷം പൊലീസ് സ്റ്റേഷനിൽ നിർത്തിയിരിക്കുകയായിരുന്നു. രാത്രി എട്ടുമണിയോടെയാണ് പ്രതിയെ കാണാതായതെന്ന് പറയപ്പെടുന്നു.
സെല്ലിൽ ഇടാതെ പുറത്തു നിർത്തിയ പ്രതി സ്റ്റേഷനിലെ പാറാവു ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥനെ വെട്ടിച്ചു കടന്നു കളയുകയായിരുന്നു. പൊലീസ് വ്യാപകമായി തിരച്ചിൽ നടത്തിയെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല. പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണ് പ്രതി രക്ഷപെടാനുള്ള കാരണമായി കരുതുന്നത്.
പണിമുടക്ക് ദിവസം തുറന്നതിന് ഹോട്ടൽ അടിച്ചുതകർത്ത 5 പേർ അറസ്റ്റിൽ



തേനൂറും വിജയഗാഥയായി മാവേലിക്കരയുടെ സ്വന്തം ‘അമൃത് ഹണി’
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.