വാഹനാപകടത്തിൽ മസ്തിഷ്‌കമരണം സംഭവിച്ച പത്ത് മാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാമിന്റെ അവയവങ്ങൾ കൊച്ചിയിൽ നിന്ന് റോഡുമാർഗം തിരുവനന്തപുരത്തേക്ക്. കൊച്ചിയിലെ അമൃത ആശുപത്രിയിൽ നിന്നാണ് ശസ്ത്രക്രിയ പൂർത്തിയായത്. അവയവങ്ങളുടെ സുഗമമായ യാത്രക്കായി പൊതുജനങ്ങളുടെ സഹകരണം തേടിയിരിക്കുകയാണ് പോലീസ്. KL 07 DF 3177 എന്ന ആംബുലൻസിലാണ് അവയവങ്ങൾ കൊണ്ടു പോവുന്നത്.
കുന്നുപുറം, ഇടപ്പള്ളി, വൈറ്റില, കുണ്ടന്നൂർ, ഇടത്തെടുത്ത് മിനി ബൈപ്പാസ് വഴി തൃപ്പൂണിത്തുറ, പുത്തൻകാവ്, ഏറ്റുമാനൂർ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, അടൂർ കൊട്ടാരക്കര, കിളിമാനൂർ, വെഞ്ഞാറമൂട്, കഴക്കൂട്ടം വഴിയാണ് അവയവങ്ങൾ കിംസ് ആശുപത്രിയിൽ എത്തിക്കുക.
ഫെബ്രുവരി അഞ്ചിന് ഉച്ചയ്ക്ക് 2.30-ഓടെ എം.സി. റോഡിൽ പള്ളം ബോർമ കവല ജംഗ്ഷന് സമീപമായിരുന്നു അപകടം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ചങ്ങനാശ്ശേരിയിലും തിരുവല്ലയിലുമുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ഫെബ്രുവരി ആറിന് രാത്രിയോടെയാണ് കൊച്ചി അമൃത ആശുപത്രിയിൽ എത്തിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയോടെ ഡോക്ടർമാർ മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുകയായിരുന്നു



കോൺഗ്രസുമായി അടുക്കാൻ ടി.വി.കെ ശ്രമിക്കുന്നതായി റിപ്പോർട്ട് ; ‘വോട്ടർ അധികാർ യാത്ര’യിൽ വിജയ് പങ്കെടുത്തേക്കും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.