മലപ്പുറം കൂരിയാട് ദേശീയപാത തകർന്ന സംഭവത്തിൽ നടപടിയുമായി കേന്ദ്ര സർക്കാർ. കരാർ കമ്പനിയായ കെഎൻആർസിയേയും കരാർ കൺൾട്ടൻ്റായ ഹൈവേ എഞ്ചിനിയറിംഗ് കമ്പനിയേയും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ഡീബാർ ചെയ്തു. ഇവർക്ക് ഇനി കാരാറുകളിൽ ഒന്നും പങ്കെടുക്കാനാവില്ല. കേന്ദ്രം നിയോഗിച്ച വിദഗ്ധ സമിതിയോട് വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്.
അതേസമയംകേരളത്തിൽ ദേശീയ പാതയിലെ നിർമ്മാണ വീഴ്ച അന്വേഷിക്കാൻ മൂന്നംഗ സംഘത്തെ കേന്ദ്രം നിയോഗിച്ചിരുന്നു. ഐഐടി പ്രൊഫസർ കെആർ റാവുവിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയാണ് പരിശോധന. സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കർശന നടപടി സ്വീകരിക്കുമെന്നും കരാറുകാർക്കെതിരെ കടുത്ത നടപടി ആലോചിക്കുമെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി അറിയിച്ചിരുന്നു.
അതിന് പിന്നാലെയാണ് നടപടി വന്നിരിക്കുന്നത്. കേരളത്തിലെ മറ്റ് സ്ഥലങ്ങളിലും കേന്ദ്രം നിയോഗിച്ച സംഘം പരിശോധന നടത്തും. എന്നാൽ ഈ വിലക്ക് കൊണ്ട് തീരുന്ന വിഴ്ചകളല്ല കേരളത്തിലെ ദേശീയപാതാ നിർമാണത്തിൽ വന്നിരിക്കുന്നത് എന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.


സുപ്രീയക്ക് ഭർത്താവ് ‘ഇമ്മണി ബല്യ സംഭവം’ പക്ഷേ…. ഇല്യൂമിനാനിറ്റി കഥകൾ ഭാഗം 1
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.