മെസി പറഞ്ഞില്ല, AFAപറഞ്ഞില്ല; ആൻ്റോയുടെ ചാനൽ തന്നെ പറഞ്ഞു; എന്ത്? അത് തട്ടിപ്പെന്ന്…!

ആർ.രാഹുൽ

അർജൻ്റീനൻ സംഘം കേരളത്തിൽ എത്തില്ലെന്ന പ്രചരണം ദുഷ്ടലാക്കോട് കൂടിയ പ്രചരണമാണ് റിപ്പോർട്ടർ ടിവി, എംടി ആൻ്റോ അഗസ്ത്യൻ. വലിയ ന്യായീകരണമെഴുകൽ നടത്തിയത് കേരളത്തിലെ മാധ്യമങ്ങൾ സ്ഥിരീകരണമില്ലാതെ വാർത്തകൾ നൽകുന്നുവെന്ന് ആരോപിച്ചാണ്. മെസി വരില്ലെന്ന് കഴിഞ്ഞ ദിവസം രാത്രിയിൽ വാർത്ത  റിപ്പോർട്ടർ ഓൺലൈനിലും വന്നിരുന്നു. ആ വാർത്ത എങ്ങനെ റിപ്പോർട്ടർ ഓൺലൈനിൽ വന്നു. എന്തുകൊണ്ട് ആ വാർത്ത രായ്ക്ക് രാമാനം അപ്രത്യക്ഷമായി. അതിന് എന്താ കാരണം?

വാർത്ത കൊടുത്തവരുടെ സോഴ്സ് എന്താണ്? ആരാണ് സ്ഥിരീകരിച്ചത് എന്നൊക്കെ ചോദിക്കുകയാണ് ആൻ്റോ. താനും കോട്ടിട്ട് വന്ന് നടത്തുന്ന ഓരോ അവലോകനത്തിനും വാർത്തയ്ക്കും പൂർണ സ്ഥിരീകരണം ലഭിച്ച ശേഷമാണോ ഓരോ വാർത്തയും എയർ ചെയ്തത്. ഇനി സ്ഥിരീകരിച്ച വാർത്ത മാത്രമേ ആൻ്റോയും പ്രസിദ്ധികരിക്കുകയുള്ളോ? മെസി പറഞ്ഞോ? എഎഫ്എ പറഞ്ഞോ? പക്ഷേ ആൻ്റോയുടെ റിപ്പോർട്ടർ ഓൺലൈനും പറഞ്ഞു മെസി കേരളത്തിലേക്ക് ഇല്ല എന്ന്? അത് പിൻവലിച്ചെങ്കിലും, അത് തെളിയിക്കുന്ന് സാമാന്യ ബോധമുള്ളവർ ഇപ്പോഴും റിപ്പോർട്ടർ ചാനലിൽ ഉണ്ട് എന്നതാണ്. എന്തിനാണ് സാങ്കേതിക പ്രവർത്തകർ ഉൾപ്പെടെ നിലവിൽ പുറത്തുള്ള ആളുകളോട് ഫോണിൽ സംസാരിക്കുന്നതിന് അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യൻ ഭരണഘടനക്ക് അനുസരിച്ച് കരാർ വാഗ്ദാനം പാലിക്കാനായിരിക്കും അല്ലേ?

കള്ളന് കഞ്ഞി വയ്ക്കുക്കുക എന്ന കാട്ടുകൊള്ളക്കാരുടെ എഡിറ്റോറിയൽ പോളിസിക്ക് വിരുദ്ധമായി സ്വന്തം ചാനലിൽ ആ വാർത്ത കൊടുത്തവരെക്കൂടിയാണ് ആൻ്റോ ഇന്ന് വാർത്താ സമ്മേളനത്തിൽ അടച്ചാക്ഷേപിച്ചത് എന്ന് വേണം കരുതാൻ. ആൻ്റോയുടെ ചാനലിനെ സർക്കാർ ആനയിച്ചതല്ലെന്നും ഇങ്ങോട്ട് അപേക്ഷിച്ചതാണ് എന്നും മരം മുറിചാനലിനെതിരെ രാവിലെ മന്ത്രി വി അബ്ദുറഹിമാൻ തന്നെ പറഞ്ഞതാണ്. ആൻ്റോ പറയുന്നത് എല്ലാം ഞങ്ങൾ തീരുമാനിച്ചു. എഎഫ്എ  പഞ്ചപുച്ഛമടക്കി നിന്നെന്നാണ്. ആൻ്റോയുടെ മെഴുകലിനെ പറ്റി തൽക്കാലം ഇത്രയും പറയുന്നു.പത്രസമ്മേളനത്തിലെ അഗസ്ത്യൻ മകൻ്റെ സെൽഫ് ഗോളുകൾ പിന്നാലെ…..

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *