മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ദിവസമായ 19 ന് നിലമ്പൂർ നിയോജകമണ്ഡലത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ പൊതുഅവധി പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പിന് 48 മണിക്കൂർ മുമ്പ് ഡ്രൈഡേയും പ്രഖ്യാപിച്ചിട്ടുണ്ട്. മണ്ഡലത്തിലെ വിദ്യാലയങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷ്ണർ ഡോ.രത്തൻ യു.കേൾക്കർ ഐ.എ.എസ് അറിയിച്ചു.
അതിശക്തമായ മത്സരമായിരിക്കും നിലമ്പൂരിൽ സ്ഥാനാർത്ഥികൾ കാഴ്ച്ചവെക്കുക. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് 10ന് മാസം മാത്രം അവശേഷിക്കെ നടക്കുന്ന നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന് രാഷ്ട്രീയ പ്രാധാന്യം ഏറെയാണ്. ഭരണമാറ്റമോ,തുടർഭരണമോ എന്നതാണ് ഇതിൽ പ്രധാനം. കോൺഗ്രസിൻ്റെ ആര്യാടൻ ഷൗക്കത്തും, എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി എം സ്വരാജും, പി.വി അൻവറും ബി.ജെ.പി സ്ഥാനാർത്ഥിയായി മോഹൻ ജോർജും കളത്തിലുണ്ട്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
You May Also Like
അഹമ്മദാബാദ് വിമാനാപകടം; ദുരന്ത ഭൂമിയിലും ആശുപത്രിയിലും സന്ദർശനം നടത്തി പ്രധാനമന്ത്രി
അഹമ്മദാബാദ് വിമാനാപകടം; ദുരന്ത ഭൂമിയിലും ആശുപത്രിയിലും സന്ദർശനം നടത്തി പ്രധാനമന്ത്രി



വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.