വൈക്കത്ത് നിന്ന് കാണാതായ ഫിഷ് ഫാം ഉടമയെ മരിച്ചനിലയില്‍ കണ്ടെത്തി.ഫിഷ് വേൾഡ് അക്വാ ടൂറിസം ഫാമിന്റെ ഉടമ വിപിൻ നായരാണ് മരിച്ചത്.
ഫിഷ് ഫാമിന് സമീപമുള്ള വൈക്കം തോട്ടകത്ത് കരിയാറിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
കൈകാലുകൾ കെട്ടിയ നിലയിലാണ് വിപിൻ നായരുടെ മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച മുതൽ ഇദ്ദേഹത്തെ കാണാനില്ലെന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. ഫാമിലും സമീപം മേഖലകളിലും പൊലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ പരിശോധന നടത്തിയിരുന്നു. ഇതിനിടെയാണ് കരിയാറ്റിൽ നിന്ന് മൃതദേഹം കണ്ടെത്തുന്നത്.
ഫാമിൽ ആയിരുന്നു ഞായറാഴ്ച വിപിൻ തങ്ങിയത്. മകളെ പഠന സ്ഥലത്ത് കൊണ്ടുവിടാൻ തിങ്കളാഴ്ച രാവിലെ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും കണ്ടില്ല. ഇതോടെ ബന്ധുക്കൾ ഫാമിൽ പരിശോധന നടത്തി. വിപിൻ കിടന്നുറങ്ങിയിരുന്ന കട്ടിൽ മറിഞ്ഞ നിലയിലായിരുന്നു കാണപ്പെട്ടത്. സംഭവത്തിൽ കൊലപാതകസാധ്യത മുന്നിൽ കണ്ടുള്ള അന്വേഷണത്തിലാണ് പോലീസ്.
അങ്കമാലിയിലെ കുഞ്ഞിന്റെ കൊലപാതകം ; മുത്തശ്ശി റോസ്ലി കുറ്റം സമ്മതിച്ചു



വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.