പാലക്കാട് ആര്‍എസ്എസ് നേതാവ് ശ്രീനിവാസന് കൊല്ലപ്പെട്ട കേസിൽ മൂന്ന് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് ജാമ്യം സംസ്ഥാന സെക്രട്ടറി സി.എ. റൗഫ്, അബ്ദുൽ സത്താർ, യഹിയ കോയ തങ്ങൾ എന്നിവർക്കാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. പ്രത്യയശാസ്ത്രത്തിന്റെ പേരിൽ ഒരാളെ ദീർഘനാൾ ജയിലിലിടാൻ കഴിയില്ലെന്ന് സുപ്രീംകോടതി വിധിയിൽചാണ്ടിക്കാട്ടി .
ശ്രീനിവാസന് വധക്കേസിൽ പ്രതികളായ 17 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന ദേശിയ അന്വേഷണ ഏജൻസി (എൻഐഎയുടെ ) ആവശ്യം സുപ്രീംകോടതി നേരത്തെ തള്ളിയിരുന്നു. ഹൈ കകോടതി ജാമ്യം അനുവദിച്ച പ്രതികള്‍ക്ക് വ്യക്തമായ ക്രിമിനല്‍ പശ്ചാത്തലം ഉണ്ടെന്നും അതിനാല്‍ ജാമ്യം അനുവദിക്കരുതെന്നുമായിരുന്നു കേന്ദ ഏജൻസിയുടെ വാദം
പോപ്പുലർ ഫ്രണ്ട് നേതാവായിരുന്ന സുബൈറിനെ കൊലപ്പെടുത്തിയതിന് പ്രതികാരമായാണ് 2022 ഏപ്രിൽ 16ന് ശ്രീനിവാസനെ കൊലപ്പെടുത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. എലപ്പുള്ളി സ്വദേശിയും എസ്ഡിപിഐ ഭാരവാഹിയുമായിരുന്ന സുബൈര്‍ കൊല്ലപ്പെട്ടതിന്റെ പിറ്റേദിവസമാണ് ശ്രീനിവാസന് കൊല്ലപ്പെട്ടത്.


വിദേശത്ത് വെച്ച് പതിനാലുകാരിയെ പീഡിപ്പിച്ചു ; പോക്സോ കേസിൽ പ്രമുഖ യൂട്യൂബർ അറസ്റ്റിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.