യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍വന്നാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ ആശമാരുടെ ശമ്പളം കൂട്ടുമെന്ന് മുതിർന കോൺഗ്രസ് നേതാവ് കെ മുരളീധരന് പറഞ്ഞു. ആശാ വര്‍ക്കര്‍മാരുടെ സമരയാത്രയ്ക്ക് തിരുവനന്തപുരം നെടുമങ്ങാട് നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു മുരളീധരന്.
നിലമ്പൂരിലെ എല്‍ഡിഎഫ് സ്ഥാനാര്ത്ഥിവരെ ആശാ പ്രവർത്തകരെ അപമാനിച്ചു. പരന്ന വായന മാത്രമാണോ ഒരു സ്ഥാനാര്‍ഥിക്ക് ജയിക്കാനുള്ള യോഗ്യത. പരന്ന വായനകൊണ്ട് ജനങ്ങള്‍ക്ക് എന്ത് ഗുണം. വായിച്ച അറിവ് പോലും ജനങ്ങള്‍ക്കായി ഉപയോഗപ്പെടുത്തിയില്ല. അതുകൊണ്ടാണ് തൃപ്പൂണിത്തുറയില്‍ സ്വരാജ് തോറ്റതെന്നും മുരളീധരൻ പറഞ്ഞു
പരന്നവായനയുടെ ഗുണമൊന്നും നിലമ്പൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം. സ്വരാജില്‍ കാണുന്നില്ല. ആശാ സമരത്തെ കണ്ടില്ലെന്ന് നടിച്ച സാംസ്കാരിക നായകന്മാര് എന്തുകണ്ടിട്ടാണ് സ്വരാജിനെ പിന്തുണയ്ക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രി ക്യാപ്റ്റന്‍ പരിവേഷം മാറ്റിവെച്ച് നിലമ്പൂരിലൂടെ ഓടുകയാണ്. വികസനം പറയാനില്ലാത്തതുകൊണ്ടാണ് കോണ്‍ഗ്രസ് എംപിയുടെയും എംഎല്‍എയുടെയും വാഹനം പരിശോധിക്കാനിറങ്ങിയതെന്നും മുരളീധരൻ പറഞ്ഞു.
എന്നോട് മത്സരിച്ചവരാരും ജയിച്ചിട്ടില്ല ; സജി ചെറിയാനെതിരെ രൂക്ഷ വിമർശനവുമായി ജി.സുധാകരൻ


വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.