ഇറാൻ പരമോന്നത നേതാവ് അയത്തൊളള ഖമേനി തൻ്റെ പിൻഗാമിയെ തിരഞ്ഞെടുക്കാനുള്ള പട്ടിക നൽകിയെന്ന് റിപ്പോർട്ടുകൾ. ഇസ്രയേലിന്റെ ആവർത്തിച്ചുള്ള വധഭീഷണിക്ക് ഇടയിലാണ് ഇങ്ങനെയൊരു നീക്കം എന്നതാണ് ശ്രദ്ധേയം. ഖമേനിയുടെ പിൻഗാമിയായി മകൻ മൊജ്തബ ഖമേനി എത്തുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമമിടുന്നതാണ് നൽകിയിരിക്കുന്ന ലിസ്റ്റ്
ഇവർ നടിയോ അതോ? പട്ടാളക്കാരുടെ വെളിപ്പെടുത്തൽ! അന്വേഷിക്കേണ്ടത് എൻഐഎയും ഇഡിയും… Big Breaking
മകൻ്റെ പേര് ഒഴിവാക്കിക്കൊണ്ടുള്ള പട്ടികയാണ് ഖമേനി കൈമാറിയിരിക്കുന്നത്. തൻ്റെ പിൻഗാമിയാവാൻ യോഗ്യതയുള്ള മൂന്ന് പുരോഹിതരുടെ പട്ടികയാണ് ഇറാൻ പരമോന്നത നേതാവ് നൽകിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
താൻ വധിക്കപ്പെടാനുള്ള സാധ്യത മുന്നിൽക്കണ്ടാണ്ഖഖമേനി ഇത്തരമൊരു നീക്കത്തിന് മുതിർന്നതെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. അങ്ങനെ സംഭവിച്ചാൽ അദ്ദേഹം അതിനെ രക്തസാക്ഷിത്വമായിട്ടാണ് കണക്കാക്കുന്നത് എന്ന് ഇറാനിയൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.
“മുഖ്യമന്ത്രിയുടെ നിലപാട് അദ്ദേഹത്തോട് ചോദിക്കൂ”; ഇക്കാര്യത്തിൽ സിപിഐ ഒറ്റക്കെട്ടെന്ന് മുതിർന്ന CPI നേതാവ് കെ പ്രകാശ് ബാബു
അടുത്ത പരമോന്നത നേതാവിനെ തിരഞ്ഞെടുക്കാൻ ചുമതലപ്പെടുത്തിയിരിക്കുന്ന വൈദിക സമിതിയായ അസംബ്ലി ഓഫ് എക്സ്പെർട്ടിനോട്, താൻ വ്യക്തിപരമായി മുന്നോട്ടുവച്ച മൂന്ന് പേരുകളിൽ നിന്ന് വേഗത്തിൽ പിൻഗാമിയെ തിരഞ്ഞെടുക്കാനും ഖമേനി നിർദ്ദേശിച്ചതായിട്ടാണ് റിപ്പോർട്ട്.
ഇതൊരു അപൂർവ്വ നടപടിയായിട്ടാണ് വിലയിരുത്തപ്പെടുന്നത്. സാധാരണ സാഹചര്യങ്ങളിൽ ഒരു പുതിയ പരമോന്നത നേതാവിനെ നിയമിക്കുന്നതിനുള്ള പ്രക്രിയയ്ക്ക് മാസങ്ങൾ എടുക്കും. വളരെ നീണ്ട ചർച്ചകൾക്കും കൂടിയാലോചനകൾക്കും ശേഷമായിരിക്കും തീരുമാനം ഉണ്ടാവുന്നത്ത്. എന്നാൽ രാജ്യം ഇപ്പോൾ വളരെ നിർണായകമായ യുദ്ധത്തിലായതിനാൽ, ഇസ്ലാമിക് റിപ്പബ്ലിക്കിനെയും അദ്ദേഹത്തിന്റെ പൈതൃകത്തെയും സംരക്ഷിക്കുന്നതിനായി വേഗത്തിലുള്ളതും ഉചിതവുമായ നടപടി അടിയന്തിമായി സ്വീകരിക്കാൻ ഖമേനി ആഗ്രഹിക്കുന്നതായും ഇറാനിയൻ ഉദ്യോഗസ്ഥർ ന്യൂയോർക്ക് ടൈംസിനോട് പറഞ്ഞു.
അതേസമയം ഇറാൻ പരമോന്നത നേതാവിന് വളരെ വിശേഷമായ അധികാരങ്ങളുണ്ട്. വളരെ സൂഷ്മമായ ആലോചനക്ക് ശേഷമാണ് പരമോന്നത നേതാവിനെ തീരുമാനിക്കുന്നത്. ഇറാൻ സായുധ സേനയുടെ കമാൻഡർ ഇൻ ചീഫ്, ജുഡീഷ്യറി, നിയമനിർമ്മാണ സഭ, എക്സിക്യൂട്ടീവ് ബ്രാഞ്ച് എന്നിവയുടെ തലവൻ കൂടിയാണ് പരമാന്നത നേതാവ്. അദ്ദേഹം ഒരു വാലി ഫഖീഹ് കൂടിയാണ് എന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അതായത് ഷിയാ വിശ്വാസത്തിന്റെ ഏറ്റവും ഉന്നതനായ സംരക്ഷൻ കൂടിയാണ് പരമോന്നത നേതാവ് എന്ന് അവർ വ്യക്തമാക്കുന്നു.


വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.