അടൂർ പറക്കോട് ബ്ലോക്ക് ഓഫീസിനു സമീപം ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു. ഉച്ച കഴിഞ്ഞ് മൂന്നു മണിയോടെ കൊടുമൺ നിന്നും പറക്കോട് ഭാഗത്തേക്കു വന്ന ബൈക്കിന് പെട്ടെന്ന് തീ പടരുകയായിരുന്നു.
എതിരെ വാഹനത്തിൽ വന്ന ബ്ലോക്കിലെ ജീവനക്കാരൻ ബൈക്ക് കത്തുന്നതു കണ്ട് വാഹനം നിർത്തി ഉടൻ തന്നെ സമീപത്തെ വീട്ടിൽ നിന്നും വെള്ളം ഒഴിച്ചാണ് ബൈക്ക് യാത്രികനെ രക്ഷപെടുത്തിയത്. അപ്പോളേക്കും ഇയാൾക്ക് 50% ലേറെ പൊള്ളലേറ്റിരുന്നു. പെരിങ്ങാല അങ്ങാടിക്കൽ, കൊടുമൺ സ്വദേശി രാജൻ ആണ് അപകടത്തിൽ പെട്ടത്. ബൈക്ക് പൂർണമായും കത്തിനശിച്ചു.
ഉടൻ തന്നെ ബ്ലോക്കിലെ ജീവനക്കാരൻ പോലീസ് കൺട്രോൾ റൂമിൽ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി. അമ്പതു ശതമാനത്തിലേറെ പൊള്ളലേറ്റ ഇദ്ദേഹത്തെ ബ്ലോക്ക് ഓഫീസ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ബ്ലോക്കിലെ വാഹനത്തിൻ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
You May Also Like
കെഎഫ്സിയിൽ നിന്ന് 12 കോടി തട്ടിയ സംഭവം; പി വി അൻവറിനെതിരെ വിജിലൻസ് കേസ്
കെഎഫ്സിയിൽ നിന്ന് 12 കോടി തട്ടിയ സംഭവം; പി വി അൻവറിനെതിരെ വിജിലൻസ് കേസ്
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.



ഭരണഘടന അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പുനൽകുമ്പോഴും ഇന്ത്യയിൽ മാധ്യമ സ്വാതന്ത്ര്യം താഴ്ന്ന നിലയിലെന്ന് മുഖ്യമന്ത്രി
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.